Latest Updates

പിഎച്ച്ഡിയ്ക്കോ ബിരുദാനന്തര ബിരുദത്തിനോ ഇക്കാലത്ത് വിലയില്ലെന്ന് താലിബാന്‍ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോല്‍വി നൂറുള്ള. ഇപ്പോഴത്തെ സര്‍ക്കാരില്‍ അധികാരത്തിലുള്ള രണ്ട് ഉപമന്ത്രിമാര്‍ക്ക് ഇതൊന്നുമില്ലാഞ്ഞിട്ടും അവര്‍ നല്ല നിലയിലായത് കണ്ടില്ലേയെന്നും വിദ്യാഭ്യാസ മന്ത്രി പറയുന്നു. വിദ്യാഭ്യാസത്തിനു ഒരു വിലയും കല്‍പ്പിക്കാതെയുള്ള മന്ത്രിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തോടെ പ്രചരിക്കുകയാണ്.   

അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരിനെ മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കും. താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിനൊപ്പം പ്രവര്‍ത്തിച്ച അഖുന്ദ്, മുന്‍ താലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു. താലിബാന്‍ സ്ഥാപക നേതാവും രാഷ്ട്രീയകാര്യ മേധാവിയുമായ മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍ ആണ് ഒന്നാം ഉപപ്രധാനമന്ത്രി. മൗലവി ഹനഫി രണ്ടാം ഉപപ്രധാനമന്ത്രിയാകും. മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ്, മുല്ല അബ്ദുല്‍ ഗാനി ബറാദര്‍, സിറാജുദ്ദീന്‍ ഹഖാനി, ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്സായ് മുല്ലാ ഉമറിന്റെ മകന്‍ മുല്ലാ യാക്കൂബാണു പ്രതിരോധ മന്ത്രി. താലിബാനിലെ തീവ്രവിഭാഗമായ ഹഖാനി ശൃംഖലയുടെ തലവന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍ സിറാജുദ്ദീന്‍ ഹഖാനി ആഭ്യന്തര മന്ത്രി. അമീര്‍ഖാന്‍ മുത്തഖി വിദേശകാര്യമന്ത്രിയും താലിബാന്‍ ദോഹ ഓഫിസ് ഉപമേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്സായ് വിദേശകാര്യ സഹമന്ത്രിയുമാകും. എല്ലാ നിയമനങ്ങളും താല്‍ക്കാലികമാണെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice