Latest Updates

വൃക്കയില്‍ കല്ലു വന്നവര്‍ക്ക് അറിയാം അതെത്ര വേദനാജനകമാണെന്ന്. കിഡ്നി സ്റ്റോണ്‍ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റില്‍ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാല്‍ ഈ വേദന മറ്റ് പല രോഗവസ്ഥകള്‍ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനായി കിഡ്നി സ്റ്റോണിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറഞ്ഞിരിക്കുന്നത്.   

വൃക്കയില്‍ ഉണ്ടാവുന്ന വലിയ കല്ലുകള്‍ മൂത്രദ്വാരത്തില്‍ കുടുങ്ങുകയും മൂത്രത്തിന്റെ ഒഴുക്ക് തടയുകയും ചെയ്യുന്നു. ഇതുമൂലം ഇടയ്ക്കിടെ ബാത്ത് റൂമില്‍ പോകേണ്ടതായി വരുന്നു. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ തന്നെ പലരും പിടിച്ച് നിര്‍ത്തുന്നതായി കണ്ട് വരുന്നു. ഇത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം  

വൃക്കയില്‍ കല്ലുണ്ടെങ്കില്‍ മൂത്രത്തിന്റെ നിറം മാറുക എന്നതും ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തില്‍ രക്തം കാണപ്പെടുന്നത് വൃക്കയില്‍ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കില്‍ തവിട്ട് നിറം കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക. മൂത്രമൊഴിക്കുമ്പോള്‍ എപ്പോഴും വേദനയോ പുകച്ചിലോ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് ചിലപ്പോള്‍ വൃക്കയില്‍ കല്ല് ഉള്ളതുകൊണ്ടാകാം.   

മൂത്രമൊഴിക്കുന്ന സമയത്ത് വേദന അനുഭവപ്പെടുന്നത് കല്ലുകള്‍ മൂത്രാശയത്തിനും മൂത്രസഞ്ചിക്കും ഇടയിലുള്ള സ്ഥാനത്ത് എത്തുമ്പോഴാണ്. ഇത്തരക്കാര്‍ ഉടനെ ഡോക്ടറെ കാണുക. 

Get Newsletter

Advertisement

PREVIOUS Choice