Latest Updates

    ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക. ഇതോടെ പോയിന്റ്് പട്ടികയില്‍ ഓസ്ട്രേലിയയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി ദക്ഷിണാഫ്രിക്ക സെമി സാധ്യത ശക്തമാക്കി.  അബുദബിയില്‍ നടന്ന സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനാണ്  ദക്ഷിണാഫ്രിക്ക തോല്‍പിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 85 റണ്‍സ് വിജയലക്ഷ്യം 13.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 31 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ തെംബാ ബാവ്മയാണ് അവരുടെ ടോപ് സ്‌കോറര്‍. മധ്യനിര താരം റാസി വാന്‍ഡര്‍ ഡസന്‍(22), ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്(16) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.  ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് കാഗിസോ റബാഡയുടെ പേസ് ബൗളിങ്ങിനു മുന്നിലാണ് തകര്‍ന്നടിച്ചത്. 3.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സ് എന്ന നിലയില്‍ ഭേദപ്പെട്ട തുടക്കം നേടിയ അവര്‍ തകര്‍ന്നടിഞ്ഞത് പെട്ടെന്നാണ്. ആ ഓവറിന്റെ അവസാന രണ്ടു പന്തുകളില്‍ മുഹമ്മദ് നയീമിനെയുംറ(9) സൗമ്യ സര്‍ക്കാരിനെയും(0) മടക്കി റബാഡ ഇരട്ടപ്രഹരം ഏല്‍പിച്ചു. അതില്‍ നിന്നു കരകയറാന്‍ പിന്നീട് ബംഗ്ലാദേശിന്റെ കരുത്തന്‍മാര്‍ക്കായില്ല 

Get Newsletter

Advertisement

PREVIOUS Choice