Latest Updates

ഇന്നലെ അര്‍ധരാത്രിയോടെ സാമൂഹ്യമാധ്യമങ്ങള്‍ ഒന്നടങ്കം പണിമുടക്കിയിരുന്നു. ഏഴ് മണിക്കൂറോളം ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം നിലച്ചു. സംഭവവുമായി ബന്ധപ്പെട്ടുള്ള ട്രോളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍മീഡിയ.   

ഭൂരിഭാഗം പേരും തങ്ങളുടെ ഫോണിന്റെ പ്രശ്നമാണെന്നാണ് വിചാരിച്ചത്. ചിലര്‍ ഡാറ്റ തീര്‍ന്നതാണെന്നും കരുതി ആശ്വസിക്കുകയായിരുന്നു. വാട്സാപ്പിലൂടെ ഇന്നലെ അയച്ച മെസേജ് ഇന്നാണ് സെന്റായത്. ഫേസ്ബുക്ക് പേജ് ലോഡ് ചെയ്യാന്‍ കഴിയാത്തതൊക്കെ ഫോണിന്റെ പ്രശ്നമാണെന്ന് കരുതി സിം ഊരി മാറ്റി വീണ്ടും ഇടുകയുമൊക്കെ ചെയ്തവരുണ്ട്.   

എന്നാല്‍ ലോകം മുഴുവന്‍ തിരക്കിട്ടോടുന്നവരെ കണ്ട് സുക്കറണ്ണന്‍ ഒരു സഡന്‍ ബ്രേക്കിട്ടതാണെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. രസകരമായ ട്രോളുകളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. എന്താ പേടിച്ചുപോയോ എന്ന് സുക്കറണ്ണന്‍ ചോദിക്കുമ്പോള്‍ ഞാന്‍ അങ്ങട്ട് ഇല്ലാണ്ടായി എന്നു പറയുന്ന ഉപയോക്താക്കളെയും ട്രോളുകളില്‍ കാണാം.

Get Newsletter

Advertisement

PREVIOUS Choice