Latest Updates

പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന സിങ്കം ചിത്രത്തിന്റെ മുന്‍നിര പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടന്‍ അജയ് ദേവ്ഗണ്‍. ആക്ഷന്‍ ത്രില്ലറായ സിങ്കം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് പത്ത് വര്‍ഷം തികയുകയാണ്. ചിത്രത്തിന്റെ വ്യത്യസ്ത ഷോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 

സിങ്കം ഒരു സിനിമ മാത്രമല്ല, അത് ഒരു അഭിനിവേശവും ഒരു വികാരവുമാണ്. ഈ രാജ്യത്തിന്റെ സേവനത്തില്‍ തങ്ങളുടെ ജോലി സത്യസന്ധതയോടും ഭക്തിയോടും കൂടി ചെയ്യുന്ന പോലീസ് സേനയ്ക്കുള്ള ഒരു സല്യൂട്ട് എന്ന് അജയ് ട്വിറ്ററില്‍ കുറിച്ചു. 'സിങ്കത്തിന്റെ 10 വര്‍ഷത്തെ മികച്ച വിജയത്തിന് ടീമിനോടും എല്ലാ ആരാധകരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല അവിടെയുണ്ടായിരുന്ന എല്ലാ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ഇത് സമര്‍പ്പിക്കുകയും ചെയ്യുന്നു,'വെന്ന് താരം കൂട്ടിച്ചേര്‍ത്തു. 

തമിഴകത്താണ് ആദ്യം സിങ്കം ഗര്‍ജ്ജിച്ചത്. ഹരിയുടെ സംവിധാനത്തില്‍ സൂര്യ നായകനായ ആ സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു. പിന്നീട് സിങ്കം 2, എസ് 3 എന്നിങ്ങനെ സിങ്കത്തിന് തുടര്‍ച്ചകളുമുണ്ടായി. സിങ്കം അതേ പേരില്‍ രോഹിത് ഷെട്ടി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയായിരുന്നു. കാജല്‍ അഗര്‍വാളായിരുന്നു നായിക.

Get Newsletter

Advertisement

PREVIOUS Choice