Latest Updates

നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായ ദിവസങ്ങള്‍ക്ക് ശേഷം മകന്‍ വിയാന്‍ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റ് വൈറലായി. അമ്മയ്‌ക്കൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന ഏതാനും ചിത്രങ്ങളാണ് വിയാന്‍ രാജ് കുന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ ശില്‍പ മകനെ ചേര്‍ത്ത് പിടിയ്ക്കുന്നതും ചുംബിയ്ക്കുന്നതും കാണാം. പ്രത്യേകിച്ച് യാതൊരു ക്യാപ്ഷനും ഇല്ലാതെയാണ് വിയാന്‍ ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

ശില്‍പ ഷെട്ടിയുടെ സഹപ്രവര്‍ത്തകര്‍ വിയാന് പിന്തുണയുമായി പോസ്റ്റിന് താഴെ എത്തി. മീസാന്‍ ജഫ്‌റി ഹൃദയത്തിന്റെ ഇമോജി പങ്കുവച്ച് വിയാനോട്  സ്‌നേഹം അറിയിച്ചു. ടൈഗര്‍ ഷെറോഫ് ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചാണ് തന്റെ പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ നീണ്ട പ്രസ്്താവനയില്‍ ശില്‍പ ഷെട്ടി കേസിനെ കുറിച്ച് തനിയ്ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു.

അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്ന കേസില്‍ അഭിപ്രായ പ്രകടനം നടത്തുന്നില്ല എന്നും മുംബൈ പൊലീസിലും ഇന്ത്യന്‍ നീതിന്യായത്തിലും തനിയ്ക്ക് വിശ്വാസമുണ്ട് എന്നായിരുന്നു ശില്‍പയുടെ പ്രതികരണം. അതുവരെ തന്റെ മക്കളെ കരുതി എങ്കിലും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണം എന്നും നടി അഭ്യര്‍ത്ഥിച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice