Latest Updates

റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ഥികളെ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരെ വിമര്‍ശനം. തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യന്‍സ്' ഷോയിലെ വിധികര്‍ത്താവാണ് ഷംന.

റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തു. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുപോയെന്നും വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സന്തോഷകരമായ സ്നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് മറ്റു ചിലരുടെ അഭിപ്രായം.. കഴിഞ്ഞ വര്‍ഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയില്‍ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. 

https://www.youtube.com/watch?v=dmGVZ3gXQ8w&t=3s

https://www.youtube.com/watch?v=6k2gED_bJpE&t=56s

Get Newsletter

Advertisement

PREVIOUS Choice