Latest Updates

  വ്യത്യസ്ത വിഷയങ്ങളില്‍ ഒരാള്‍ നടത്തുന്ന അന്വേഷണത്തിനായി സേര്‍ച്ച് വെബുകളും സേര്‍ച്ച് എന്‍ജിനുകളും സഹായമാകുന്നുണ്ട്. ഇവ രണ്ടും ഒന്നാണെന്ന ധാരണയോടെയാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയില്‍ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.   

അന്വേഷിച്ച വിഷയം അടങ്ങിയ വെബ് പേജുകള്‍ വീണ്ടെടുക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു സോഫ്‌റ്റ്വെയറാണ് Browser. അതേസമയം മറ്റ് വെബ്സൈറ്റുകളില്‍ നിന്ന് നിര്‍ദ്ദിഷ്ട വെബ് പേജുകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു പ്രത്യേക തരം വെബ്സൈറ്റാണ്  SEARCH ENGINE. കുറച്ചുകൂടി കൃത്യത വരുത്തിയാല്‍ ഉപയോക്താവിന്റെ ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാനും ഉത്തരങ്ങള്‍ കണ്ടെത്താനുമായി  പ്രാദേശിക കംപ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്വെയറാണ് വെബ് ബ്രൗസര്‍.   

അതേസമയം ഒരു കൂട്ടം വെബ് സെര്‍വറുകളില്‍ പ്രവര്‍ത്തിക്കുന്നതും പ്രസക്തമായ ഉള്ളടക്കം  തിരയാന്‍ അനുവദിക്കുന്നതുമായ ഒരു വെബ് ആപ്ലിക്കേഷനാണ് സേര്‍ച്ച് എഞ്ചിന്‍. ഒരു സേര്‍ച്ച് എഞ്ചിന് അതിന്റേതായ ഡാറ്റാബേസ് ഉണ്ടെങ്കില്‍  വെബ് ബ്രൗസറിന് ഡാറ്റാബേസ് ആവശ്യമില്ല. കുക്കികള്‍ സംഭരിക്കുന്നതിനുള്ള കാഷെ മെമ്മറി മാത്രമേ ഇതില്‍ അടങ്ങിയിട്ടുള്ളൂ. മോസില്ല ഫയര്‍ഫോക്‌സ്, നെറ്റ്‌സ്‌കേപ്പ് നാവിഗേറ്റര്‍, ഏീീഴഹല ഇവൃീാല തുടങ്ങിയവ വ്യാപമായി ഉപയോഗിക്കുന്ന വെബ് ബ്രൗസറുകളാണ്.  Google, Yahoo, Bing, DuckDuckgo, Baidu Internet Explorer തുടങ്ങിയവയാണ് സാധാരണക്കാര്‍ക്ക്  പരിചിതമായ സേര്‍ച്ച് ടുൂള്‍സില്‍ ചിലവ.   

Get Newsletter

Advertisement

PREVIOUS Choice