Latest Updates

ജോണ്‍ എബ്രഹാം നായകനായ 'സത്യമേവ ജയതേ 2' ന്റെ  റിലീസ് തീയതി വീണ്ടും മാറ്റി. നവംബര്‍ 26 -ന് പകരം ഒരു ദിവസം മുമ്പ്, അതായത് നവംബര്‍ 25 -ന് ചിത്രം റിലീസ് ചെയ്യും. ഇന്‍സ്റ്റാഗ്രാം വഴിയാണ് ജോണ്‍ പുതിയ അപ്ഡേറ്റ് തന്റെ ആരാധകരെ അറിയിച്ചത്. സത്യമേവ ജയതേ 2 നവംബര്‍ 25 വ്യാഴാഴ്ച  എത്തുന്നു. സിനിമയിലെ ആക്ഷനും  വിനോദവും വീണ്ടും ഇരട്ടിയാക്കിയാണ് ചിത്രമെത്തുന്നതെന്നും നടന്‍ പറയുന്നു.  ചിത്രത്തിന്റെ ട്രെയിലര്‍ ഒക്ടോബര്‍ 25 ന് പുറത്തിറങ്ങും. അപ്ഡേറ്റിനൊപ്പം, ജോണ്‍ ഒരു പുതിയ മോഷന്‍ പോസ്റ്ററും  പുറത്തിറക്കി. കോപാകുലനായ ഒരു പോലീസ് വേഷത്തിലാണ് ജോണ്‍ എബ്രഹാമിനെ ഇതില്‍ കാണുന്നത്. മിലാപ് സവേരി സംവിധാനം ചെയ്ത 'സത്യമേവ ജയതേ 2' ല്‍ ദിവ്യ ഖോസ്ല കുമാറും അഭിനയിക്കുന്നുണ്ട്.  2018 ല്‍ പുറത്തിറങ്ങിയ 'സത്യമേവ ജയതേ'യുടെ തുടര്‍ച്ചയാണിത്. നടന്‍ മനോജ് ബാജ്‌പേയിയാണ് ആദ്യ ഭാഗത്തില്‍ പ്രധാന വേഷം ചെയ്തത്.   

Get Newsletter

Advertisement

PREVIOUS Choice