Latest Updates

കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനുള്ള പരിശോധനയില്‍ ഇനി സലൈന്‍ ഗാര്‍ഗിള്‍ മെതേഡും. കോവിഡ് പരിശോധന അനായാസമാക്കുകയും മൂന്നു മണിക്കൂറിനകം പരിശോധന ഫലം ലഭ്യമാക്കുകയും ചെയ്യുന്നതാണ് പുതിയ രീതി. സലൈന്‍ ഗാര്‍ഗിള്‍ ദ്രാവകം തൊണ്ടയില്‍ കൊണ്ടു കുലുക്കുഴിഞ്ഞ ശേഷം സ്വയം ട്യൂബില്‍ ശേഖരിച്ചാണ് ഈ രീതിയില്‍ പരിശോധന നടത്തുന്നത്. സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. നാഗ്പൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത്തരത്തിലൊരു പരിശോധനാരീതി വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ എടുക്കുന്ന സ്രവം പരിശോധിച്ചാണ് നിലവില്‍ കോവിഡ് പരിശോധന നടത്തുന്നത്. ചെറിയ കുട്ടികളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ സ്രവം ശേഖരിക്കുന്ന രീതി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതേസമയം സലൈന്‍ ഗാര്‍ഗിള്‍ രീതി വഴി ആളുകള്‍ക്ക് യാതൊരു വിധത്തിലുമുള്ള അസ്വസ്ഥതയും ഉണ്ടാകുന്നില്ല എന്നതിനാല്‍ പേഷ്യന്റ് ഫ്രണ്ട്‌ലി മെതേഡായിട്ടാണ് ഇതിനെ കാണുന്നത്. സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടി-പിസിആര്‍ രീതി  കൊറോണ വൈറസ് മഹാമാരിക്കെതിരായ  പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകസംഘം പറഞ്ഞു. 

സാമ്ബിള്‍ ശേഖരിക്കാന്‍ വിദഗ്ദ്ധനായ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ആവശ്യമില്ല എന്നതും ബുദ്ധിമുട്ടില്ലാതെ സ്വയം സാമ്പിള്‍ ശേഖരിക്കാം എന്നതും ഈ പരിശോധനാരീതിയുടെ പ്രത്യേകതയാണ്. കൂടാതെ ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന്റെ ആവശ്യവും ഇവിടെയില്ല. 

 

Get Newsletter

Advertisement

PREVIOUS Choice