Latest Updates


കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതില്‍ ശക്തമായ നിരാശയറിയിച്ച് കന്യാസ്ത്രീകള്‍. 
കോടതിയില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ് കൂട്ടായ്മ പ്രതികരിച്ചു. കേസില്‍ ഇത്തരൊമൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നീതിക്ക് വേണ്ടിയുള്ള സമരത്തില്‍ മുന്‍പന്തിയിലിുണ്ടായിരുന്ന ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

 'സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേല്‍ക്കോടതി  തന്നെ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തും. നീതിയും സത്യവും പുലരുമെന്നും സിസ്റ്റര്‍ക്കൊപ്പമുളള പോരാട്ടം ഇനിയും തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

അതേസമയം ബിഷപ്പ് കുറ്റക്കാരനാണെന്ന ഒറ്റവരി വിധിയില്‍ വന്‍വിമര്‍ശനമാണുയരുന്നത്. സോഷ്യല്‍മീഡിയയില്‍ അതിശക്തമായ പ്രതികരണങ്ങളുമായി ഒട്ടേറെപ്പേരെത്തി. സാധാരണഗതിയില്‍ വിവാദപരമായ സംഭവങ്ങളോട് സംയുക്തപ്രതികരണമാണ് ഉയരാറുള്ളതെങ്കില്‍ പൊതുവേ ബിഷപ്പിന് പിന്തുണ അര്‍പ്പിക്കുന്നവര്‍ അധികമില്ല എന്നതും ശ്രദ്ധേയമായി. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടുന്ന അനേകം സംഭവങ്ങളില്‍ ഒന്നായാണ് ബിഷപ്പിനെ കുറ്റവിമുക്തനാക്കുന്ന വിധി വിശേഷിപ്പിക്കപ്പെടുന്നത്.

Get Newsletter

Advertisement

PREVIOUS Choice