Latest Updates


കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റോമന്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ  ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി കേരള പോലീസ്.  ശനിയാഴ്ച ഇത് സംബന്ധിച്ച നിയമോപദേശം തേടി. കേസില്‍ ബിഷപ്പിനെ സെഷന്‍സ് കോടതി വെറുതെവിട്ടതിന് തൊട്ടുപിന്നാലെയാണ് അപ്പീലിനായുള്ള നീക്കം.

വിധിക്കെതിരെ അപ്പീല്‍ പോകുന്നതിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടിയതായി കോട്ടയം എസ്പി ഡി ശില്‍പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''ഞങ്ങള്‍ക്ക് വിശദമായ വിധി വെള്ളിയാഴ്ച വൈകിയാണ് ലഭിച്ചത്. അപ്പീല്‍ നീക്കാന്‍ ഞങ്ങള്‍ നിയമോപദേശം തേടിയിട്ടുണ്ട്, ''അവര്‍ പറഞ്ഞു.

അതിനിടെ, ബിഷപ്പ് വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തി, കേസിന്റെ തുടക്കം മുതല്‍ തന്നെ പിന്തുണച്ച മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ കണ്ടു. 
പക്ഷേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

സഭയെ ലക്ഷ്യം വച്ചുള്ള ശ്രമമാണ് കേസെന്ന് ബിഷപ്പുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിസി  ജോര്‍ജ് പറഞ്ഞു. സഭയെയും വിശ്വാസികളെയും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നും അദ്ദേഹം പറഞ്ഞു.

57 കാരനായ മുളക്കല്‍ റോമന്‍ കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതയുടെ ബിഷപ്പായിരിക്കെ 2014 നും 2016 നും ഇടയില്‍ ഈ ജില്ലയിലെ ഒരു കോണ്‍വെന്റില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ കന്യാസ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന സഭാംഗമാണ് പരാതിക്കാരി.

Get Newsletter

Advertisement

PREVIOUS Choice