Latest Updates

റാവല്‍പ്പിണ്ടിയില്‍ നടന്ന ഒരു ഉദ്ഘാടന ചടങ്ങിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. പാക്കിസ്താനിലെ ജയില്‍ വകുപ്പ് മന്ത്രിയായ ഫയസ് അല്‍ ഹസ്സന്‍ ചോഹന്‍ ആണ് വിഡിയോയിലുള്ളത്. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടെ ഉദ്ഘാടന ചടങ്ങാണ് നടക്കുന്നത്. കടയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന റിബണ്‍ ആദ്യം കത്രിക കൊണ്ട് മുറിക്കാന്‍ ശ്രമിക്കുന്നെങ്കിലും അത് നടന്നില്ല. പിന്നെ മന്ത്രി ഒന്നും നോക്കിയില്ല, തന്റെ പല്ലുപയോഗിച്ച് റിബണ്‍ കടിച്ചു മുറിച്ച് കട ഉദ്ഘാടനം ചെയ്തു. ചുറ്റുമുള്ളവര്‍ ഇത് കണ്ട് ചിരിക്കുന്നുമുണ്ട്. സംഭവത്തിന്റെ വിഡിയോ ട്വിറ്ററിലൂടെ മന്ത്രി തന്നെ പങ്കുവയ്ക്കുകയും ചെയ്തു.   

എന്തായാലും പല്ല് ഉപയോഗിച്ചുള്ള മന്ത്രിയുടെ റിബണ്‍ മുറിക്കലിന്റെ വിഡിയോ ഇപ്പോള്‍ ലോകം മുഴുവന്‍ വൈറലാണ്. ഇത് കാണുമ്പോള്‍ കെച്ചപ്പ് പാക്കറ്റ് പൊട്ടിക്കുന്നതാണ് ഓര്‍മ വരുന്നത്, ഇദ്ദേഹത്തെ ടൂത്ത് പേസ്റ്റിന്റെ പരസ്യത്തിലേക്ക് പരിഗണിക്കണം തുടങ്ങിയ തരത്തിലുള്ള ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  

https://twitter.com/Fayazchohanpti/status/1433381316356083715?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1433381316356083715%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fworld%2F2021%2F09%2F03%2Fpakistani-minister-bites-a-ribbon-during-an-inauguration.html

Get Newsletter

Advertisement

PREVIOUS Choice