Latest Updates


 

ഗുജറാത്ത് തീരത്തിനടുത്ത് നിന്ന്  പാകിസ്ഥാന്‍  ബോട്ട് പിടിയിലായി.  10 ജീവനക്കാരുമായെത്തിയ പാകിസ്ഥാന്‍ ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) പിടികൂടിയതായി സംസ്ഥാന പ്രതിരോധ വക്താവാണ് വ്യക്തമാക്കിയത്. 

യാസീന്‍ എന്ന് പേരിട്ടിരിക്കുന്ന ബോട്ട് ശനിയാഴ്ച രാത്രി നടന്ന  ഓപ്പറേഷനിലാണ് പിടിയിലായത്.  കൂടുതല്‍ ചോദ്യം ചെയ്യലിനായി ബോട്ട് പോര്‍ബന്തറിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 15ന് ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 12 ജീവനക്കാരുമായി ഒരു പാകിസ്ഥാന്‍ ബോട്ട് സമാനമായ ഓപ്പറേഷനില്‍ ഐസിജി പിടികൂടിയിരുന്നു.

സംസ്ഥാനതീരം വഴി മയക്കുമരുന്ന് കടത്താന്‍ ഇത്തരം ബോട്ടുകള്‍ ഉപയോഗിക്കുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് ഗുജറാത്ത് തീരത്ത് 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനുമായി ആറ് ജീവനക്കാരുമായി പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഗുജറാത്ത് തീരത്ത് വെച്ച് സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുമായി സംയുക്ത ഓപ്പറേഷനില്‍ ഐസിജി പിടികൂടിയിരുന്നു.

Get Newsletter

Advertisement

PREVIOUS Choice