Latest Updates

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്ത് അതിവേഗം പടരുന്നതിനാല്‍ ആഘോഷങ്ങള്‍ കഴിവതും ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന. ഡെല്‍റ്റയേക്കാള്‍ അതിവേഗം ഒമിക്രോണ്‍ പടരുന്നതായി പഠനങ്ങളില്‍ തെളിഞ്ഞതായി ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് പറഞ്ഞു.

 

വിഷമകരമായ ഘട്ടത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഒത്തുചേരല്‍ ആശ്വാസം നല്‍കും. എന്നാല്‍, പൊതുസമൂഹത്തിന്റെയാകെ സംരക്ഷണത്തിനായി ജനങ്ങളും നേതാക്കളും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. ആറുമാസത്തിനുള്ളില്‍ എല്ലാ രാജ്യത്തെയും 70 ശതമാനം പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനായാല്‍ 2022ല്‍ത്തന്നെ മഹാമാരി അവസാനിക്കും.  

 

ക്രിസ്മസ് കാലത്ത് അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപനം കൂടുതല്‍ രൂക്ഷമാകുമെന്ന് ആശങ്കയുണ്ട്. ഒമിക്രോണ്‍ നിയന്ത്രണ നടപടികളുടെ ഭാഗമായി 50 കോടി പരിശോധനാ കിറ്റുകള്‍ രാജ്യത്ത് സൗജന്യമായി ലഭ്യമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സൈന്യത്തിന്റെ സേവനവും ലഭ്യമാക്കുന്നുണ്ട്.

Get Newsletter

Advertisement

PREVIOUS Choice