Latest Updates

പഴയ തലമുറയിലുള്ളവര്‍ തലമുടിയില്‍ എണ്ണവെക്കുന്നതു പോലെ പുതിയ തലമുറ ചെയ്യുന്നുണ്ടോ എന്ന കാര്യം സംശയമാണ്. തലമുടിയില്‍ എണ്ണ പുരട്ടുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെന്നാണ് കാലങ്ങളായി നമ്മുടെ വിശ്വാസം. മുടിയില്‍ എണ്ണ പുരട്ടാതെ പാറിപ്പറത്തി നടക്കുന്നവരാണ് ഇന്നത്തെ തലമുറ. മുടിയില്‍ എണ്ണ പുരട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.  

മുടിയില്‍ വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് എണ്ണമയം. അതുകൊണ്ട് തന്നെ മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ അത് നല്‍കുന്നുണ്ട്. പലപ്പോഴും എണ്ണമയമില്ലാത്തത്  മുടിക്ക് കേടു തന്നെയാണ്. എന്നാല്‍ അമിത എണ്ണമയം മുടിയുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടും എണ്ണ പുരട്ടുന്നത് നല്ലതാണ്. എന്നാല്‍ എണ്ണ പുരട്ടുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കണം. എണ്ണ പുരട്ടുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.  

മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ മുടി വളര്‍ച്ചയ്ക്ക് സാധ്യതയേറുന്നു. അതുകൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്ത് വേണം എണ്ണ പുരട്ടാന്‍ മുടിയില്‍ എണ്ണ പുരട്ടി സംരക്ഷിക്കുന്നതിന് അകാലനരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തലയില്‍ എണ്ണ തേക്കുന്നത് എന്തുകൊണ്ടും മുടി വൃത്തിയാക്കുന്നതിനും അഴുക്കും പൊടിയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുടിയ്ക്ക് തണുപ്പും മൃദുത്വവും നല്‍കാന്‍ എണ്ണ പുരട്ടുന്നത് സഹായിക്കുന്നു. മുടി ഡ്രൈ ആവുന്നതിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് എണ്ണ പുരട്ടുന്നത്. താരനെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. അതിനായി വെളിച്ചെണ്ണയില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തേയ്ക്കുന്നത് താരനെ ഇല്ലാതാക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice