Latest Updates

നവരാത്രിയും ദസറയും ഉള്‍പ്പെടെ വിവിധ ഉത്സവങ്ങള്‍ വരുന്നതിനാല്‍  ഒക്ടോബറില്‍ ബാങ്ക് അവധികളുടെ എണ്ണം കൂടും. രാജ്യത്തെ വിവിധ ബാങ്കുകളിലെ  കണക്കെടുത്താല്‍ ഈ മാസത്തെ അവധിദിനങ്ങള്‍ 13 ദിവസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രസിദ്ധീകരിച്ച ഒക്ടോബര്‍ മാസത്തെ  ബാങ്ക് അവധിദിനങ്ങളുടെ പട്ടികയിലാണ് ഇത്രയും ദിവസങ്ങള്‍ ഉള്‍പ്പെടുന്നത്. ശനിയും ഞായറും കൂടി കണക്കിലെടുത്താല്‍ അവധി ദിവസങ്ങളുടെ എണ്ണം ഇനിയും കൂടും.   

സംസ്ഥാന-പ്രത്യേക ആഘോഷങ്ങള്‍, മതപരമായ അവധിദിനങ്ങള്‍, ഉത്സവ ആഘോഷങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ആര്‍ബിഐ നല്‍കുന്ന അവധി ദിവസങ്ങളുടെ പട്ടിക. ഇതില്‍ തന്നെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന് കീഴില്‍ വരുന്ന ദിവസങ്ങളാണ് ബാങ്ക്  ഹോളിഡേയില്‍ വരുന്നത്. ഈ മാസം ഇത്തരത്തിലുള്ള അവധികളില്‍ അധികവും ഈ ആക്ടിന് കാഴില്‍ വരുന്നതാണ്.   

അതുകൊണ്ടുതന്നെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ 13 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി ലഭിക്കുന്നത്. രണ്ടാംശനിയും ഞായറും ചേര്‍ത്ത് മൊത്തം അവധി 21 ദിവസത്തോളമെത്തും. അതേ സമയം എല്ലാ ബാങ്കുകളും ഈ 21 ദിവസവും അവധിയിലായിരിക്കും എന്ന് ധരിക്കരുത്. പ്രാദേശിക അവധികള്‍ക്ക്  അനുസൃതമായാണ് റിസര്‍വ് ബാങ്ക് അവധി നിശ്ചയിക്കുന്നതിനാല്‍ പല സംസ്ഥാനങ്ങളിലും പല ദിവസങ്ങളിലായി നല്‍കുന്ന അവധികളാണിത്. ചില അവധിദിനങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ആചരിക്കുന്നതെന്നര്‍ത്ഥം.   

മാത്രമല്ല, വരുന്ന മാസത്തില്‍ നിശ്ചിത സ്ഥലങ്ങളില്‍ ചില ബാങ്കുകള്‍ തുടര്‍ച്ചയായി അഞ്ച് ദിവസം തുറന്നിരിക്കും. ഈ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയായ ഇന്ന് ബാങ്ക് അവധിയാണ്. ഞായറാഴ്ച്ച ആയതിതനാല്‍ നാളെയും അവധിയായിരിക്കും. മിക്ക സംസ്ഥാനങ്ങളിലും ബാങ്ക് ജീവനക്കാര്‍ക്ക്  മഹാസപ്തമി, മഹാഷ്ടമി, ദസറ എന്നിവയ്ക്കും അവധി ലഭിക്കും

Get Newsletter

Advertisement

PREVIOUS Choice