Latest Updates

വൈറലായി നുസ്രത്ത് ജഹാന്റെയും യഷ് ദാസ് ഗുപ്തയുടെയും  റൊമാന്റിക് ഫോട്ടോകള്‍. ഇരുവരും തമ്മിലുള്ള അടുപ്പം കുറച്ചുകാലങ്ങളായി വാര്‍ത്തയാകാറുണ്ട്.  അകന്നു കഴിയുന്ന ഭര്‍ത്താവ് നിഖില്‍ ജെയിനുമായുള്ള നുസ്രത്തിന്റെ പ്രക്ഷുബ്ധമായ ബന്ധത്തിനിടയിലാണ് ഇരുവരുടെയും  പ്രണയ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നുസ്രത്ത് ജഹാനും യഷ് ദാസ് ഗുപ്തയും ഒരുമിച്ച് ഒന്നിലധികം പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിച്ച് തുടങ്ങിയത്. 

ബംഗാളില്‍ നിന്നുള്ള ജനപ്രിയ നടനാണ് യഷ്. 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

നുസ്രത്ത് ജഹാന്‍ ഭര്‍ത്താവ്  നിഖില്‍ ജെയിനില്‍ നിന്ന് പിരിയാന്‍ കാരണം  യഷ് ദാസ് ഗുപ്തയാണൈന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അടുത്തതിടെയാണ് താന്‍ നിഖിലുമായി വേര്‍പിരിയുകയാണെന്ന് നുസ്രത്ത് വ്യക്തമാക്കിയത്. 

Get Newsletter

Advertisement

PREVIOUS Choice