Latest Updates

പ്രണയം നടിച്ച് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എന്‍എസ്എസ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ല. മനുഷ്യരാശിക്കുതന്നെ സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടുപിടിച്ച് അവരെ അമര്‍ച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.  

പ്രണയം നടിച്ചുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ വശംവദരാകാതിരിക്കാന്‍ സമുദായ സംഘടനകള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. മതവിദ്വേഷത്തിനെതിരെ ജാതിമതഭേദമന്യെ എല്ലാവരും ഒന്നിക്കണമെന്നും എന്‍എസ്എസ് പ്രസ്താവനയിലാവശ്യപ്പെട്ടു. മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാന്‍ ജാതിമതഭേദമെന്വെ കൂട്ടായി പരിശ്രമിക്കമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.

Get Newsletter

Advertisement

PREVIOUS Choice