Latest Updates

വീടിന്റെ അടിയില്‍ 90ലേറെ വിഷപ്പാമ്പുകള്‍. അമേരിക്കയിലെ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയടിവാരത്തിലെ വീട്ടിലാണ് സംഭവം. ഒരു സ്ത്രീ വിളിച്ച് അറിയിച്ചത് അനുസരിച്ചാണ് പാമ്പിനെ പിടിക്കാന്‍ എത്തിയതെന്ന് സൊനോമ കൗണ്ടി റെപ്‌റ്റൈല്‍ റെസ്‌ക്യൂ ഡയറക്ടര്‍ വോള്‍ഫ് പറയുന്നു. ആദ്യം ഒരു പാമ്പിനെ പിടിച്ചു, പിന്നീട് മറ്റൊന്നിനെക്കൂടി. പിന്നെയും നോക്കിയപ്പോഴാണ് പാമ്പുകള്‍ കട്ട പിണഞ്ഞ് വലിയ കൂട്ടമായി കിടക്കുന്നത് കണ്ടത്. മരം കൊണ്ടു നിര്‍മിച്ച വീടിന് അടിയിലൂടെ ഇഴഞ്ഞാണ് വോള്‍ഫ് പാമ്പിനെ പിടിക്കാന്‍ പോയത്. വന്‍ കൂട്ടത്തോടെ കണ്ടതോടെ തിരിച്ചെത്തിയ താന്‍ രണ്ടു ബക്കറ്റുകളുമായി വീണ്ടും പോവുകയായിരുന്നെന്ന് വോള്‍ഫ് പറയുന്നു.

 

നാലു മണിക്കൂര്‍ കൊണ്ടാണ് വോള്‍ഫ് പാമ്പുകളെ മുഴുവന്‍ ബക്കറ്റുകളിലാക്കിയത്. 22 വലിയ പാമ്പുകളെയും 59 കുഞ്ഞുങ്ങളെയുമാണ് വോള്‍ഫ് ആദ്യം പിടികൂടിയത്. വീണ്ടും ഒരു തവണ കൂടി ശ്രമിച്ചപ്പോള്‍ 11 എണ്ണത്തിനെ കൂടി കിട്ടിയതായി വോള്‍ഫ് പറഞ്ഞു. ഒരു പൂച്ചയെയും എലിയെയും സമീപത്തു ചത്തു കിടക്കുന്ന നിലയില്‍ കണ്ടെത്തി. പാമ്പു കടിച്ചതാണോയെന്നു വ്യക്തമല്ല. വിഷമുള്ള റാറ്റില്‍ സ്‌നേക്ക് ഇനത്തില്‍ പെട്ടതാണ് പാമ്പുകളെല്ലാം. വടക്കന്‍ കലിഫോര്‍ണിയയിലാണ് ഇവയെ കണ്ടുവരുന്നത്.

 

Get Newsletter

Advertisement

PREVIOUS Choice