Latest Updates

ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം പ്രമുഖ വെബ് സീരീസായ മണി ഹെയ്സ്റ്റിന്റെ അവസാന സീരീസ് ആരാധകരിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനിടെ മണി ഹെയ്സ്റ്റ് ആരാധകരുടെ മനസു കീഴടക്കി മുംബൈ പൊലീസ്.

മണി ഹെയ്സ്റ്റിന്റെ തീം സോങ്ങായ ബലെ ചാവോ വായിച്ച് കയ്യടി നേടിയിരിക്കുകയാണ് ഇവര്‍. മുംബൈ പൊലീസിന്റെ മ്യൂസിക് ബാന്‍ഡായ കാക്കി സ്റ്റുഡിയോ ആണ് വീഡിയോ പുറത്തിറക്കിയത്. പൊലീസ് യൂണിഫോമില്‍ വിവിധ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് ബലേ ചാവോ വായിക്കുന്ന പൊലീസുകാരാണ് വിഡിയോയിലുള്ളത്. രണ്ടു മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള വിഡിയോ മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. മുംബൈ പൊലീസിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കന്നത്. നെറ്റ്ഫല്‍ക്‌സിന്റെ ഒഫീഷ്യല്‍ സൈറ്റ് ഉള്‍പ്പടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

https://twitter.com/MumbaiPolice/status/1433744611361517572ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1433744611361517572%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fchalachithram-film%2F2021%2Fsep%2F04%2Fmumbai-police-bands-money-heist-theme-song-bella-ciao-rendition-video-129927.html

Get Newsletter

Advertisement

PREVIOUS Choice