Latest Updates

കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ആദ്യത്തെ സംരംഭമായി മുലപ്പാല്‍ സംഭരണം നടക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്.   

ഇവിടെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കോംബ്രഹെന്‍സീവ് ലാക്റ്റേഷന്‍ മാനേജ്മെന്റ് സെന്റര്‍ വഴിയാണ് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ശുദ്ധമായ മുലപ്പാല്‍ ലഭ്യമാക്കുന്നത്.      

സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്‍ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല്‍ വിതരണം ചെയ്യുന്ന ഒരു സേവനമാണിത്.   

സ്വീകര്‍ത്താവായ ശിശുക്കള്‍ക്ക് ജീവശാസ്ത്രപരമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുലയൂട്ടുന്ന അമ്മമാര്‍ സംഭാവന ചെയ്യുന്നതാണ് ഈ മുലപ്പാല്‍. അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ കുഞ്ഞിന് സ്വന്തം മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് മില്‍ക്ക് ബാങ്ക് ഒരു പരിഹാരമാകുകയാണ്.

Get Newsletter

Advertisement

PREVIOUS Choice