Latest Updates

  മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി മഞ്ജുവാര്യര്‍ എന്ന നടി എന്നേ സ്വന്തമാക്കിയതാണ്. മറ്റൊരു നടിയും ആ സ്ഥാനത്തേക്ക് ഇതുവരെ പരിഗണിക്കപ്പെട്ടിട്ടുപോലുമില്ല.  നാല്പതുകളില്‍ എത്തിയ മഞ്ജുവിന് യുവനടിയെ പോലും വെല്ലുന്ന ആരാധകരാണുള്ളത്. മഞ്ജുവിന്റെ ഓരോ ചലനങ്ങളും വലിയ  മീഡിയ കവറേജ് ആണ് നേടുന്നത്.  മഞ്ജുവാര്യരുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താല്പര്യമുണ്ട്.   ആരാധകര്‍ക്കൊപ്പം താര ജാഡകളില്ലാത്ത തുറന്നു പെരുമാറാന്‍ മഞ്ജു കാണിക്കുന്ന മനസ്സാണ് അവരെ ജനമനസിലെത്തിക്കുന്നത്. 

 ഇപ്പോള്‍ ദുബായില്‍ നിന്നും ആരാധകര്‍ക്കൊപ്പം ഉള്ള മഞ്ജുവിന്റെ ഫോട്ടോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.  ദുബായില്‍ ഇന്ത്യന്‍ കോഫി ഹൗസിന് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മഞ്ജുവിനൊപ്പം ആരാധകര്‍ ഒത്തുചേര്‍ന്നത് . വ്യത്യസ്തമായ ഹെയര്‍സ്‌റ്റൈലുമായി  എത്തിയ മഞ്ജു ആരാധകരോട് കുശലം പറഞ്ഞു അവര്‍ക്കൊപ്പം ഫോട്ടോ എടുത്തും മറ്റും ചടങ്ങിന് നിറവേകി.  

തൊണ്ണുറൂകളുടെ പകുതിയിലാണ് മഞ്ജു വെള്ളിത്തിരയിലേക്ക് കടന്നെത്തിയത്. ഇടയ്ക്ക് അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് കുടുംബജീവിതത്തിലേക്ക് തിരിഞ്ഞ നടി  14 വര്‍ഷത്തെ  ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ 14 വര്‍ഷത്തിനു മുന്‍പ് നേടിയ താരമൂല്യം മഞ്ജുവാര്യര്‍ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട് .   

Get Newsletter

Advertisement

PREVIOUS Choice