ഇന്ത്യയ്ക്ക് വേണ്ടി മാത്രം മംഗല്‍സൂത്ര പുറത്തിറക്കിയത് ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡ്
ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ബുല്ഗറി ആദ്യമായി ഇന്ത്യയിലേക്ക് മാത്രമുള്ള ആഭരണങ്ങള്‍ പുറത്തിറക്കി. ഒരു സ്വര്‍ണ്ണ മംഗല്‍സൂത്ര. ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രിയങ്ക ചോപ്ര ജോനാസിനെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി ബുല്ഗറി പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ സമാരംഭം.
'Bvlgari Bvlgari നെക്ലേസ്' എന്ന് വിളിക്കപ്പെടുന്ന മംഗല്‍സൂത്ര 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ 'റൗണ്ട് ബ്ലാക്ക് ഓണിക്സ് ഇന്‍സെര്‍ട്ടുകളും പാവെ ഡയമണ്ടുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ടെന്ന്' ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു. വോഗ് ഇന്ത്യ മാഗസിന് കവറില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അണിഞ്ഞ മംഗല്‍സൂത്ര മാല സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ ഡിസൈന്‍ രൂപകല്‍പ്പന ചെയ്യാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്ന് കമ്പനി പറയുന്നു. ഈ മംഗല്‍സൂത്ര മാലയുടെ വില 3,49,000 രൂപയാണ്.