Latest Updates

  ബോളിവുഡിലെ സൗന്ദര്യറാണികള്‍ക്കിടയില്‍ ഇപ്പോഴും ആരാധകര്‍ ഏറെയുള്ളത് താരമാണ് മനീഷാ കൊയ് രാള. സൗന്ദര്യത്തിനൊപ്പം മനോധൈര്യവും നിറഞ്ഞുനില്‍ക്കുന്ന താരമെന്ന നിലയില്‍ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന വിശേഷണത്തിന് തീര്‍ത്തും യോജിച്ച വ്യക്തി കൂടിയാണ് അവര്‍. മനോധൈര്യം  കൊണ്ട് അര്‍ബുദത്തെ കീഴടക്കിയ താരം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച ഒരു കുറിപ്പ് വൈറലായിക്കഴിഞ്ഞു. 

ദേശീയ അര്‍ബുദ ബോധവത്കരണ ദിനത്തോടനുബന്ധിച്ച് അവര്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ-ഈ യാത്ര വളരെ ദുഷ്‌കരം തന്നെ. പക്ഷേ നിങ്ങള്‍ അതിനേക്കാള്‍ ശക്തരാണ്, അര്‍ബുദത്തിന് മുന്നില്‍ കിഴടങ്ങിയവര്‍ക്ക് ആദരാഞ്ജലികള്‍. അതിനെ അതിജീവിച്ചവര്‍ക്കൊപ്പം  ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അര്‍ബുദത്തെക്കുറിച്ച്  കൂടുതല്‍ ബോധവത്കരണം നടത്തേണ്ടതുണ്ട് പ്രതീക്ഷകള്‍ നിറഞ്ഞ കഥകള്‍ വീണ്ടും പറഞ്ഞു ബോധവല്‍ക്കരിക്കണം എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു'  

അര്‍ബുദരോഗബാധിതരായി പ്രതീക്ഷയറ്റ് ജീവിതം  നരകമാക്കി കഴിയുന്ന ആയിരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന വാ്ക്കുകളാണ് മനീഷയുടേത്. തന്റെ ജീവിതം തന്നെ സന്ദേശമാക്കി രോഗികള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്നു എന്നതാണ് മനീഷ പോലുള്ളവരുടെ പ്രത്യേകത. ഒരുപക്ഷേ ഇതുപോലെ ഒരു വാക്ക് മതിയാകും  ജീവിതം അവസാനിച്ചു എന്ന ചിന്തയില്‍ നിന്ന് പലരെയും തിരിച്ചു ജീവിതത്തിലേക്ക് നടക്കാന്‍ പ്രേരിപ്പിക്കുന്നത്.  

Get Newsletter

Advertisement

PREVIOUS Choice