Latest Updates

മഹാരാജാസിലെ പഴയ സഹപാഠികള്‍ക്കൊപ്പം ചെറുപ്പം വിടാതെ മമ്മുട്ടി.  മഹാരാജാസ് കോളേജില്‍ നടന്ന റീ യൂണിയനിടെയില്‍ പകര്‍ത്തിയ ചിത്രം ഇപ്പോള്‍ മമ്മുട്ടി ഫാന്‍സ് ഏറ്റെടുത്തു  കഴിഞ്ഞിരിക്കുന്നു. 

യുവത്വവും ആരോഗ്യവും കാത്തുസൂക്ഷിക്കാനായി ഒരു  വിട്ടുവീഴ്ച്ചയും ചെയ്യാത്ത നടനാണ് മമ്മുട്ടി. അതുകൊണ്ട് തന്നെ തലനരച്ച് വാര്‍ദ്ധക്യത്തിലേക്ക് കടന്ന സഹപാഠികള്‍ക്കിടയില്‍ ഒരു ചെറുപ്പക്കാരനായി തിളങ്ങുന്ന മമ്മുട്ടിയുടെ ഫോട്ടോയും വൈറലാകുകയാണ്. 

അഭിനയത്തിന്റെ പൂര്‍ണതയ്ക്കായി മമ്മുട്ടി നടത്തുന്ന ത്യാഗങ്ങള്‍ അടുത്തിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാലിന്റെ അനാരോഗ്യം പരിഹരിക്കാന്‍ ഓപ്പറേഷന് പോലും തയ്യാറാകാതെ കഠിനമായ ബുദ്ധിമുട്ടുകള്‍ സഹിച്ച് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നതിനെക്കുറിച്ച് മമ്മുട്ടി തന്നെയാണ് തമാശ രൂപത്തില്‍ ഒരു പരിപാടിക്കിടെ പറഞ്ഞത്.

Get Newsletter

Advertisement