Latest Updates

ഫെബ്രുവരി ഒന്നിനും 15-നും ഇടയിൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം.. 

കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് പ്രത്യുത്പാദനശേഷിയുടെ (ആർ മൂല്യം) അടിസ്ഥാനത്തിൽ ഐ.ഐ.ടി.യിലെ ഗണിത വകുപ്പും സെന്റർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും ചേർന്നാണ് പഠനം നടത്തിയത്.

 

ഒരു രോഗിയിൽനിന്ന് എത്രപേർക്ക് രോഗം പകരുമെന്ന കണക്കാണ് ആർ മൂല്യം. ജനുവരി ഒന്നു മുതൽ ആറുവരെ ഇത് നാലായി ഉയർന്നിരുന്നു. ഡിസംബർ 25 മുതൽ 31 വരെ 2.9 ആയിരുന്നു ആർ മൂല്യം. രണ്ടാംതരംഗത്തെ അപേക്ഷിച്ച് കേസുകളിൽ ക്രമാതീതമായ വർധന ഇനിയുണ്ടാകും. പ്രാഥമിക വിശകലനത്തിൽ ആർ മൂല്യം ക്രമാതീതമായി ഉയരുകയാണ്.

Get Newsletter

Advertisement

PREVIOUS Choice