Latest Updates

കോവിഡ് മഹാമാരി ലോകത്തെ പിടിമുറുക്കിയതോടെ ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രമാണ് പുറത്തിറങ്ങുന്നത്. വിമാനത്താവളം പോലെയുള്ള സ്ഥലങ്ങളില്‍ ആളുകളേയില്ല. ഇത്തരത്തില്‍ വിമാനത്തിലെ ഏകയാത്രക്കാരനായി യാത്ര ചെയ്യേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് നടന്‍ മാധവന്‍. യാത്രക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ് വിമാനത്താവളവും വിമാനവുമെല്ലാം. ആദ്യമായി ഒറ്റയ്ക്ക് വിമാന യാത്ര ചെയ്യുന്ന അമ്പരപ്പിലാണ് താരം ആരാധകര്‍ക്കായി വിഡിയോ പങ്കുവെച്ചത്.   

വിമാനത്തിനുള്ളില്‍ നിന്നുള്ളതാണ് താരത്തിന്റെ ആദ്യ വീഡിയോ. അതില്‍ മാധവനല്ലാതെ മറ്റൊരാള്‍ പോലുമില്ല. വിമാനത്താവളത്തിലും ബിസിനസ് ക്ലാസ് ലോഞ്ചിലും അതേ അവസ്ഥ തന്നെ. ബിസിനസ് ക്ലാസ് ലോഞ്ചിലെ നിശബ്ദത പ്രേതബംഗ്ലാവിനെ ഓര്‍മിപ്പിക്കുന്നു എന്നാണ് താരം പറയുന്നത്.  

തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ലെന്ന് മാധവന്‍ പറയുന്നുണ്ട്. 'ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു. എത്രയും പെട്ടെന്ന് ഈ അവസ്ഥയ്‌ക്കൊരു അന്ത്യം വരണമെന്ന് പ്രാര്‍ഥിക്കുന്നു.'വീഡിയോയ്ക്കൊപ്പം മാധവന്‍ കുറിച്ചു. പുതിയ ബോളിവുഡ് ചിത്രമായ അമേരിക്കി പണ്ഡിറ്റിന്റെ ചിത്രീകരണത്തിനായുള്ള ദുബായ് യാത്രയ്ക്കിടെയാണ് താരം ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.  

https://www.facebook.com/RMadhavans/posts/373628780786477

Get Newsletter

Advertisement

PREVIOUS Choice