Latest Updates

കോവിഡ് മഹാമാരി മൂലം അമേരിക്കക്കാരുടെ പരമാവധി ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവ്. 2020 ല്‍ അമേരിക്കയിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഒന്നര വര്‍ഷമാണ് കുറഞ്ഞത്. രണ്ടാം ലോക യുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണിതെന്ന് സെന്റര്‍ ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സി.ഡി.എസ്.) പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പഠനമനുസരിച്ച് കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പുരുഷന്മാരിലും കറുത്ത വര്‍ഗക്കാരിലുമാണ്. 2019 ല്‍ അമേരിക്കയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 78.8 വര്‍ഷങ്ങള്‍ ആയിരുന്നു. അത് 2020 ല്‍ 77.3 വര്‍ഷങ്ങള്‍ മാത്രമായി ആണ് കുറഞ്ഞിരിക്കുന്നത്. 

വര്‍ഷങ്ങളായി അമേരിക്കയിലെ ആയുര്‍ദൈര്‍ഘ്യം കുടിവരികയായിരുന്നു പതിവ്. കറുത്ത വര്‍ഗക്കാരുടെ ആയുര്‍ദൈര്‍ഘ്യം മൂന്നു വര്‍ഷത്തോളം കുറഞ്ഞ് 71.10 ആയി. വെള്ളക്കാരുടേത് 14 മാസം കുറഞ്ഞ് 77.7 ആയി. പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ടുവര്‍ഷത്തിന്റെയും സ്ത്രീകളില്‍ ഒരു വര്‍ഷത്തിന്റെയും കുറവുണ്ടായി. പുതിയ കണക്കുപ്രകാരം പുരുഷന്മാര്‍ക്ക് 74.6-ഉം സ്ത്രീകള്‍ക്ക് 80.2-മാണ് ആയുര്‍ദൈര്‍ഘ്യം.

കോവിഡാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 33 ലക്ഷം അമേരിക്കക്കാരാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ 11 ശതമാനം പേര്‍ കോവിഡ് ബാധിച്ചാണ് മരിച്ചത്. പരിക്കുകള്‍, നരഹത്യകള്‍, പ്രമേഹം, കരള്‍ രോഗം എന്നിവ മൂലമുള്ള മരങ്ങളും കഴിഞ്ഞ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice