Latest Updates

ആഡംബരക്കപ്പലില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ച് കെഎസ്ആര്‍ടിസി. കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്റെ കപ്പല്‍ വാടകയ്‌ക്കെടുത്ത് അതിലാകും ആഘോഷ രാത്രി. കൊച്ചിയില്‍ ബോള്‍ഗാട്ടിയില്‍ നിന്നു പുറപ്പെടുന്ന നെഫര്‍റ്റിറ്റി എന്ന ക്രൂസര്‍ കപ്പലിലാണ് 5 മണിക്കൂര്‍ ആഘോഷം.

4499 രൂപയാണു നിരക്ക്. സംഗീത, നൃത്ത പരിപാടികളും ബുഫെ ഡിന്നറും ആസ്വദിക്കാം. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് അവസരം. പുലര്‍ച്ചെ 2 ന് കപ്പല്‍ തിരിച്ചു കൊച്ചിയിലെത്തും. കപ്പലില്‍ ബാറും പ്രവര്‍ത്തിക്കും. റജിസ്‌ട്രേഷന്: 99950 90216, 94004 67115.   

Get Newsletter

Advertisement

PREVIOUS Choice