Latest Updates

     കോവിഡ് കാലത്ത് സർക്കാർ  ജീവനക്കാരിൽ നിന്നും പിടിച്ച മുഴുവൻ തുകയും കെഎസ്ആർടിസി ജീവനക്കാർക്ക് തിരിച്ച് നൽകി.  അവസാന മാസത്തിലെ രണ്ടാം ​ഗഡുവായ 7.20 കോടി രൂപയാണ്  കെഎസ്ആർടിസിയിലെ 25,986 ജീവനക്കാർക്ക്  കഴിഞ്ഞ ദിവസം തിരിച്ചു നൽകിയത്.

കെഎസ്ആർടിസിയുടെ കഴിഞ്ഞ മാസത്തെ ഓപ്പറേഷൻ  വരുമാനത്തിൽ നിന്നും മിച്ചം വന്ന തുകയിൽ‌ നിന്നാണ് ഈ തുക നൽകിയത്.   ആദ്യത്തെ അഞ്ച് മാസം പൂർണ്ണമായും  സർക്കാരാണ് തിരിച്ച് നൽകാനുള്ള  തുക നൽകിയത്. എന്നാൽ അവസാന മാസം സർക്കാർ നൽകാത്ത സാഹചര്യത്തിൽ രണ്ട് ​ഗ‍ഡുക്കളായി കെഎസ്ആർടിസി തിരികെ നൽകുകയായിരുന്നു.  കഴിഞ്ഞ മാസം 7. 17 കോടി രൂപ ആദ്യ​ഗഡുവായി നൽകിയിരുന്നു. അതിന്റെ ബാക്കിയുള്ള തുകയാണ് കഴിഞ്ഞ ദിവസം തിരികെ നൽകിയത്.

ഇതോടെ കോവിഡ് സമയത്ത് സർക്കാർ പിടിച്ച മുഴുവൻ തുകയും സർക്കാരും, കെഎസ്ആർടിസിയും കൊടുത്തു തീർത്തു.

Get Newsletter

Advertisement

PREVIOUS Choice