Latest Updates

  നിരവധി ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്സീരീസുകളിലൂടെയും മലയാളികള്‍ക്ക് പരിചിതനായ കാര്‍ത്തിക് ശങ്കര്‍ തന്റെ കന്നി സംവിധാനസംരംഭത്തിനൊരുങ്ങുന്നു. തെലുങ്കിലെ പ്രശസ്തനായ കോടി രാമകൃഷ്ണയുടെ മകള്‍ കോടി ദിവ്യ നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ നടന്നു.  

യു ട്യൂബില്‍ അടക്കം നര്‍മം കലര്‍ന്ന ഒട്ടേറെ വീഡിയോകളിലൂടെ സുപരിചിതനാണ് കാര്‍ത്തിക് ശങ്കര്‍. ലോക്ഡൗണ്‍ സമയത്ത് അച്ഛനും അമ്മയ്ക്കും ഒപ്പം അടക്കം വീഡിയോകള്‍ ചെയ്തിരുന്നു കാര്‍ത്തിക്. മോം ആന്‍ഡ് സണ്‍ എന്ന കോമഡി വെബ് സീരീസും ഹിറ്റായിരുന്നു. സിനിമയിലേക്ക് ചുവടുമാറുമ്പോള്‍ വളരെ അപ്രതീക്ഷിതമായാണ് തെലുങ്ക്്് സിനിമയിലേക്ക് കാര്‍ത്തിക്കിന് ക്ഷണം എത്തുന്നതും. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനാകുന്ന സിനിമയില്‍ കന്നഡ നടി സഞ്ജന ആനന്ദാണ് നായിക. നവംബര്‍ ആദ്യം തുടങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തെലങ്കാനയിലും വിശാഖപട്ടണത്തുമായി പൂര്‍ത്തിയാകും. മണിശര്‍മയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.  

Get Newsletter

Advertisement

PREVIOUS Choice