Latest Updates

ഇന്ത്യയില്‍ 5 ജി നടപ്പാക്കുന്നതിനെതിരെ കേസ് ഫയല്‍ ചെയ്തതിന് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി ജൂഹി ചൗള.  5 ജി വയര്‍ലെസ് നെറ്റ്വര്‍ക്കുകളില്‍ നിന്നുള്ള വികിരണത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തിയ ശേഷം ആളുകള്‍ക്ക് തന്റെ വാദം ബോധ്യപ്പെടുമെന്നാണ് താരം പറയുന്നത്. 

കേസിന്റെ ആദ്യത്തെ വെര്‍ച്വല്‍ വാദം ബുധനാഴ്ച ദില്ലി ഹൈക്കോടതിയില്‍ നടന്നു. 5 ജി വയര്‍ലെസ് നെറ്റ്വര്‍ക്കുകള്‍ നടപ്പാക്കുന്നതിനെതിരെ കേസ് ഫയല്‍ ചെയ്ത ശേഷം താന്‍  സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് എതിരല്ലെന്ന് ജൂഹി ചൗള വ്യക്തമാക്കി. എന്നാല്‍  റേഡിയേഷന്‍ 'ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അങ്ങേയറ്റം ഹാനികരവും ദോഷകരവുമാണെന്ന്' വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

എന്തുകൊണ്ടാണ് താന്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് അനുയായികളോട് വിശദീകരിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ജൂഹി ചൗള  ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

Get Newsletter

Advertisement

PREVIOUS Choice