Latest Updates

ജിലേബി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. വീട്ടില്‍ തന്നെ ഇനി ജിലേബി തയ്യാറാക്കാം.

ആവശ്യമായവ

ഉഴുന്ന് പരിപ്പ് - 500 ഗ്രാം 

നെയ്യ് - 400 ഗ്രാം ( നറുനെയ് ആണ് നല്ലത് ) 

പഞ്ചസാര - 750 ഗ്രാം 

ജിലേബി കളര്‍ - പാകത്തിന് 

തയ്യാറാക്കുന്ന വിധം

ഉഴുന്ന് പരിപ്പ് എടുത്തു മൂന്നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിരാന്‍ ഇടുക നന്നായി കുതിര്‍ന്ന ശേഷം ഇതെടുത്തു വൃത്തിയായി അരച്ച് എടുക്കുക.

അടുത്തതായി പഞ്ചസാര ലേശം വെള്ളം ഒഴിച്ച് പാനിയാക്കി എടുക്കാം (ഇതൊന്നു അരിച്ച് എടുത്താല്‍ നല്ലതാ എന്തെങ്കിലും കരട് ഒക്കെയുണ്ടെങ്കില്‍ പോയിക്കിട്ടും) ഇനി ഇതിലേയ്ക്ക് കളര്‍ ചേര്‍ത്ത് ഇളക്കാം (വേണമെങ്കില്‍ ഇതിലേയ്ക്ക് അല്പം തേന്‍ കൂടി ചേര്‍ക്കാം). 

ഇനി ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ ഒരു പ്ലാസ്റ്റിക് കവര്‍ എടുത്തു അതിലേയ്ക്ക് അരച്ച് വച്ചിരിക്കുന്ന മാവോഴിക്കുക ഇത് ഒരു കോണ്‍ ആകൃതിയില്‍ മുകള്‍ ഭാഗം കൂട്ടിപ്പിടിക്കുക എന്നിട്ട് അതിന്റെ അടിയില്‍ ദ്വാരം ഇടുക ഇതിലൂടെ ജിലെബിയുടെ ആകൃതിയില്‍ വട്ടത്തില്‍ മാവ് പിഴിഞ്ഞ് നെയ്യിലെയ്ക്ക് ഒഴിക്കുക ...ഇത് രണ്ടു വശം മറിച്ച് ഇട്ടു മൂക്കുമ്പോള്‍ കോരി തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാരപ്പാനിയിലേക്ക് ഇടുക. ഇനി ഇത് നന്നായി കുതിര്‍ന്നു കഴിയുമ്പോള്‍ പഞ്ചസാര പാനിയില്‍ നിന്നും കോരി മാറ്റാം. കൊതിയൂറും ജിലേബി റെഡി ...

 

Get Newsletter

Advertisement

PREVIOUS Choice