Latest Updates

  ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അടുത്ത തലമുറ ജ്യോതിശാസ്ത്ര ഉപഗ്രഹം വികസിപ്പിക്കുന്നതിനുള്ള സാധ്യത തേടുന്നു.   ജ്യോതിശാസ്ത്രത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം ആസ്‌ട്രോസാറ്റ്, 2015 സെപ്റ്റംബര്‍ 28 ന് വിക്ഷേപിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ ഡിസൈന്‍ ആയുസുള്ള അതിപ്പോഴും പ്രവര്‍ത്തനസജ്ജമാണ്. 

'ആസ്‌ട്രോസാറ്റ് '   കുറച്ച് വര്‍ഷങ്ങള്‍ കൂടി നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഎസ്ആര്‍ഒയുടെ അന്നത്തെ മിഷന്‍ ടീമിനെ നയിച്ചിരുന്ന എ എസ് കിരണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇപ്പോള്‍ ബഹിരാകാശ ഏജന്‍സിയിലെ ഉന്നത സയന്‍സ് കമ്മിറ്റിയുടെ ചെയര്‍മാനാണ് ഇദ്ദേഹം. നിര്‍ണായകമായ  ചില ഫലങ്ങള്‍ കൂടി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.   ഐഎസ്ആര്‍ഒ  ആസ്‌ട്രോസാറ്റ് 2  വിക്ഷേപിക്കാനുള്ള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോള്‍  ആസ്‌ട്രോസാറ്റ് 2 അല്ല  അടുത്ത തലമുറ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അതിനായുള്ള  ചിന്തകള്‍ നടക്കുന്നുണ്ടെന്നും  പദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതിനെ ആശ്രയിച്ചാണ് തീരുമാനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ആസ്‌ട്രോസാറ്റിനെ വ്്യത്യസ്ത രീതിയില്‍ പിന്തുടരുക എന്ന സാാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.

Get Newsletter

Advertisement

PREVIOUS Choice