Latest Updates

2021 സാമ്പത്തിക വര്‍ഷത്തെ വരുമാനം പ്രഖ്യാപിച്ച് ആപ്പിള്‍. ഈ പാദത്തില്‍ കമ്പനി 89.6 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. ആഗോളവാണിജ്യത്തില്‍ ഇടിവുണ്ടായിട്ടും മുമ്പത്തേക്കാള്‍ കൂടുതല്‍ ഉപയോക്താക്കള്‍ ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങുന്നതാണ് കമ്പനിക്ക് നേട്ടമായത്.  ഐഫോണ്‍ 12നായിരുന്നു ആവശ്യക്കാര്‍ ഏറ്റവും കൂടുതല്‍. മാര്‍ച്ച് 27 ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ കമ്പനി 89.6 ബില്യണ്‍ ഡോളറിന്റെ വരുമാനവും 23.6 ബില്യണ്‍ ഡോളറിന്റെ ലാഭവും നേടി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വര്‍ക്ക് ഫ്രം ഹോം ശീലമായതിനാല്‍ ഉപയോക്താക്കള്‍ കമ്പ്യൂട്ടറുകളും ടാബ്ലെറ്റുകളും വാങ്ങുന്നത് ബിസിനസ്സ് വളര്‍ച്ചയെ സഹായിക്കുന്നുണ്ടെന്ന് ആപ്പിള്‍ അധികൃതര്‍ പറഞ്ഞു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഐപാഡുകളുടെ വില്‍പ്പന 77 ശതമാനം ഉയര്‍ന്നു. അതേസമയം, മാക് കമ്പ്യൂട്ടര്‍ വില്‍പ്പന 69 ശതമാനം ഉയര്‍ന്ന് 9.1 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍, ആപ്പിള്‍ ഇന്റല്‍ പ്രോസസ്സറുകള്‍ക്ക് പകരം സ്വന്തം എം 1 സിലിക്കണ്‍  ശ്രേണി പുറത്തിറക്കിയിരുന്നു.

Get Newsletter

Advertisement

PREVIOUS Choice