Latest Updates

 

കോവിഡ് മഹാമാരി ലോകം കീഴടക്കിയപ്പോള്‍ ഇതിനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളെ രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രശംസ. ദ്രുതഗതിയില്‍ മികച്ച പ്രതിരോധനടപടികള്‍ സ്വീകരിച്ച ഇന്ത്യ ഇതോടൊപ്പം തൊഴില്‍ പരിഷ്‌കരണം, സ്വകാര്യവല്‍ക്കരണം എന്നീ നടപടികളുമായി മുന്നോട്ടുപോയെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനത്തിനിടെ വിവിധ മേഖലകള്‍ക്കു സാമ്പത്തികപിന്തുണ നല്‍കിയും ദുര്‍ബലര്‍ക്കു സഹായം വര്‍ധിപ്പിച്ചും ഇളവുകള്‍ നല്‍കിയും ക്ഷേമനടപടികള്‍ ഇന്ത്യ സ്വീകരിച്ചെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് അനിശ്ചിതത്വം സാമ്പത്തിക പുരോഗതിയെ തടസ്സപ്പെടുത്തി. തിരിച്ചുവരവിനു സമയമെടുത്തേക്കാം.

 

എന്നാല്‍ വാക്സിനേഷന്‍ വിപുലമാക്കുകയും ചികിത്സാസൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്താല്‍ വളര്‍ച്ച ത്വരിതഗതിയിലാവും. ഘടനാപരമായ പരിഷ്‌കരണങ്ങള്‍  ഫലപ്രദമായാല്‍ ഇന്ത്യയുടെ വളര്‍ച്ചാശേഷി വീണ്ടും മെച്ചപ്പെടും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2021-22ല്‍ 9.5 ശതമാനവും 22-23ല്‍ 8.5 ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ നിരീക്ഷണം.

 

Get Newsletter

Advertisement

PREVIOUS Choice