Latest Updates

മരുഭൂമിയുടെ നടുവില്‍ ഒരു വീട് വില്‍പ്പനയ്ക്ക്. 1.75 മില്യണ്‍ ഡോളറിനാണ് (ഏകദേശം നമ്മുടെ 12.8 കോടി രൂപ) വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ആപ്പിള്‍വാലിയിലെ മരുഭൂമിയുടെ നടുവിലായിട്ടാണ് ഈ വീട് പണിതിരിക്കുന്നത്. മരുഭൂമിയിലാണ് എങ്കിലും എളുപ്പത്തിലൊന്നും നശിക്കാത്ത രീതിയിലും അകത്ത് ആവശ്യത്തിന് തണുപ്പ് ലഭ്യമാകുന്ന രീതിയിലുമാണ് ഇത് പണിതിരിക്കുന്നത് ഇതിന്റെ സമീപത്ത് മറ്റ് വീടുകളൊന്നുമില്ല. എങ്ങു നോക്കിയാലും വിശാലമായ മണല്‍ മാത്രം, കൂടാതെ കള്ളിച്ചെടിയുടെ സാന്നിധ്യവും.  

മൊജാവേ മരുഭൂമിയില്‍, പാറക്കല്ലുകളാല്‍ ചുറ്റപ്പെട്ട, ജനവാസമില്ലാത്ത അഞ്ച് ഏക്കറിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. അര്‍ബന്‍ ആര്‍ക്കിടെക്ചറല്‍ സ്പേസ് ഗ്രൂപ്പിന്റെ ഡിസൈനുകളെ അടിസ്ഥാനമാക്കി കുഡ് ഡെവലപ്‌മെന്റ് ആണ് കോണ്‍ക്രീറ്റിലുള്ള ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിനുള്ള സ്ഥലം ഉണ്ടാക്കാന്‍ തൊഴിലാളികള്‍ക്ക് എല്ലാ അവശിഷ്ടങ്ങളും വൃത്തിയാക്കേണ്ടി വന്നതിനാല്‍ നിര്‍മ്മാണ പ്രക്രിയ വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. വീട് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതേസമയം ആകര്‍ഷകമായ ഈ വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വന്നു കാണാനുള്ള അവസരവുമുണ്ട്. എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ 1,647 ചതുരശ്ര അടി സ്ഥലത്താണ് വീട് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറികളും കുളിമുറികളും ഇതിനകത്തുണ്ട്. 2022 -ന്റെ തുടക്കത്തില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Get Newsletter

Advertisement

PREVIOUS Choice