Latest Updates

സുഹൃത്തുക്കളും ബന്ധുക്കളും തടി കുറയ്ക്കാന്‍ ഉപദേശിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുന്നത്. ഇത് ശരിക്കും തടി കുറക്കുമോ? പോഷകാഹാര വിദഗ്ധന് ഇതിനെ കുറിച്ച് എന്താ പറയാനുള്ളതെന്ന് നോക്കാം. 

വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന ഈ പാനീയം ദഹനത്തിന് സഹായിക്കും. എന്നാല്‍ ഇതു കുടിച്ചാല്‍ കൊഴുപ്പ് കുറയുമെന്നതെല്ലാം മിഥ്യാ ധാരണയാണെന്ന് സെലിബ്രിറ്റി പോഷകാഹാര വിദഗ്ധന്‍ കിനിറ്റ കടാകിയ പട്ടേല്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു.

''കൊഴുപ്പ് നഷ്ടപ്പെടുന്നത് ചൂടുവെള്ളത്തില്‍ നാരങ്ങ ചേര്‍ക്കുന്നത് പോലെ എളുപ്പമാണെങ്കില്‍, ഈ മിഥ്യാധാരണ തകര്‍ക്കപ്പെടേണ്ടതുണ്ട്!'' എന്നാണ് കിനിറ്റ പോസ്റ്റിന് നല്‍കിയ അടിക്കുറിപ്പ്. 

ഹെല്‍ത്ത് ലൈനിന്റെ അഭിപ്രായത്തില്‍ ശരീരഭാരം കുറയാന്‍ സാധാരണവെള്ളം ചെയ്യുന്നതു മാത്രമേ നാരങ്ങ വെള്ളവും ചെയ്യുന്നുള്ളു. എന്നിരുന്നാലും, ഉയര്‍ന്ന കലോറി പാനീയത്തിന് പകരം കുറഞ്ഞ കലോറിയുള്ള ഈ പാനീയം കുടിക്കുന്നതു നല്ലതാണ്. അതേസമയം നാരങ്ങാവെള്ളത്തിന് മറ്റു ഗുണങ്ങളെ പ്രധാനം ചെയ്യാന്‍ സാധിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നു. മാത്രമല്ല, ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. നാരങ്ങയിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിലെ ചുളിവുകള്‍, വരണ്ട ചര്‍മ്മം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice