Latest Updates

കോവിഡ് -19 ആരംഭിച്ചതിനുശേഷം കൈ കഴുകുന്നത് ഏറ്റവും അത്യാവശ്യശീലങ്ങളിലൊന്നായി മാറിയിരിക്കുന്നു, കൈകള്‍  ശുചിയായി പാലിക്കേണ്ടതിന്റെ പ്രാധാന്യം പകര്‍ച്ചവ്യാധിവഴി ഒന്നു കൂടി ഉറപ്പിക്കപ്പെട്ടു. മിക്കവരും സ്ഥിരമായി കൈകള്‍ കഴുകുന്നത് ശീലമാക്കിയങ്കിലും കുട്ടികളില്‍ കൈകള്‍  ശുചിയായി പാലിക്കുന്നത് പല മാതാപിതാക്കള്‍ക്കും ഒരു ജോലിയായിരിക്കും

 

ഒന്നുകില്‍ മറന്നോ അല്ലെങ്കില്‍ ഒഴിവുകഴിവുകള്‍ പറഞ്ഞോ കുട്ടികള്‍ ഈ ശീലത്തില്‍ നിന്ന് മാറിനിന്നേക്കാം. കൈകള്‍ ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ വൈറസും ബാക്ടീരിയയും പകരാന്‍ സാധ്യതയുണ്ട്, കുട്ടിയെ പല തരത്തില്‍ ഇത് ബാധിച്ചേക്കാം. 

 

കുട്ടികളില്‍ കൈകഴുകുന്നത് ശീമാക്കാനന്‍ ഇതാ ചില ട്രിക്കുകള്‍ 

 

വ്യത്യസ്ത നിറങ്ങളും ആകൃതിയിലുള്ള സോപ്പുകള്‍

വ്യത്യസ്ത ആകൃതികളും തിളക്കവും നിറവുമുള്ള സോപ്പുകള്‍ കുട്ടികളെ ആകര്‍ഷിക്കും.. അത്തരം സോപ്പുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അവരില്‍  കൈ കഴുകാനുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കും. വ്യത്യസ്ത അച്ചുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ സോപ്പുകള്‍ നിര്‍മ്മിക്കാനും ശ്രമിക്കാം. അതില്‍ ഒരു ചെറിയ കളിപ്പാട്ടം ചേര്‍ക്കുകയും കളിപ്പാട്ട സര്‍പ്രൈസ് കണ്ടെത്താന്‍ സോപ്പ് കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

 

കൈ കഴുകുമ്പോള്‍ പാടുക: 

 

കൈ കഴുകുമ്പോള്‍ പാട്ട് പാടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. കൈകള്‍ ശരിയായി കഴുകാന്‍ ഇത് പ്രോത്സാഹിപ്പിക്കും. കൈകള്‍ നന്നായി വൃത്തിയാക്കാനുള്ള സമയം പാട്ടിനിടയില്‍ ലഭിക്കും. ഏകദേശം 20-25 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രിയപ്പെട്ട പാട്ട് തെരഞ്ഞെടുക്കാം.  തുടക്കത്തില്‍  മാതാപിതാക്കള്‍ക്കും മൂത്ത കുട്ടികള്‍ക്കും ചേരാം

 

കൈകഴുകല്‍ ചലഞ്ച്

 

 ഈ പ്രവര്‍ത്തനം കുട്ടികളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്, ഒരു നിശ്ചിത സമയം കൈ കഴുകുക എന്ന ചലഞ്ച് നല്‍കുക. 

ചലഞ്ചുകള്‍ നേരിടുന്നതപും വിജയിക്കുന്നതും അവര്‍ ഇഷ്ടപ്പെടും..

 

രോഗാണുക്കളെക്കുറിച്ച്  ബോധവത്കരിക്കുക:

് രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന  അസുഖകരമായ കാര്യങ്ങളെക്കുറിച്ചും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചും കുട്ടികളോട് വിശദീകരിക്കുക. കൈകളില്‍ രോഗാണുക്കള്‍ വരച്ച് സോപ്പും ലിക്വിഡ് ഹാന്‍ഡ് വാഷും ഉപയോഗിച്ച് കഴുകാന്‍ ആവശ്യപ്പെടുക. രോഗാണുക്കള്‍ കൈകളിലേക്ക് പകരുന്നത് എത്ര എളുപ്പമാണെന്നും കൈ മുഴുവന്‍ വൃത്തിയാക്കാന്‍ സോപ്പ് എത്രമാത്രം ഉപയോഗിക്കണമെന്നും കാണിക്കാന്‍ നിങ്ങള്‍ക്ക് പരീക്ഷണത്തിലൂടെ ചെയ്ത് കാണിക്കാം. 

 

സോപ്പ് സര്‍ഫിംഗ്, ബബിള്‍ പൊട്ടിക്കല്‍ 

 

കുട്ടികള്‍ കളി സമയം ഇഷ്ടപ്പെടുന്നു, നല്ല കളിയില്‍ ഏര്‍പ്പെടാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കൈ കഴുകുമ്പോള്‍ പത ഉപയോഗിച്ച് കുമിളകള്‍ എങ്ങനെ സൃഷ്ടിക്കാമെന്ന് കാണിക്കുക. 


 

ഒരു കളിപ്പാട്ടം കഴുകുക: നിങ്ങളുടെ കുട്ടി കൈ കഴുകാന്‍ പോകുമ്പോള്‍ ഒരു കളിപ്പാട്ടം കഴുകാന്‍ ആവശ്യപ്പെടുക. കുട്ടികള്‍ അവരുടെ കളിപ്പാട്ടങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുകയും വൃത്തിയാക്കുകയും ചെയ്യുമ്പോള്‍ അത് രസകരമായിരിക്കും. ഉണങ്ങാന്‍ ധാരാളം സമയം എടുക്കുന്നതിനാല്‍ മൃദുവായ കളിപ്പാട്ടം തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുക

 

കുട്ടികള്‍ കൈ കഴുകുമ്പോള്‍ എപ്പോഴും സോപ്പോ ലിക്വിഡ് ഹാന്‍ഡ് വാഷോ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സാനിറ്റൈസറുകള്‍ ഉപയോഗിക്കാന്‍ കുട്ടികളെ ഉപദേശിക്കുക.

 

Get Newsletter

Advertisement

PREVIOUS Choice