Latest Updates

വിജ്ജാനത്തിന്റെ വാതായനം തുറന്നുതരുന്ന നൂതന സാങ്കേതിക വിദ്യയാണ് ഇന്റര്‍നെറ്റ്. ശക്തമായ സാമൂഹിക മാധ്യമവും പഠനോപകരണവും ജോലിസ്ഥലവുമൊക്കെയാണ് ഇന്റര്‍നെറ്റ്. ബാങ്കിംഗിനും ബിസിനസ്സിനും ഷോപ്പിംഗിനും അഡ്മിഷനും പരീക്ഷാഫലം അറിയുന്നതിനുമൊക്കെ ഇന്റര്‍നെറ്റിനെ ആശ്രയിക്കാം.   

ഏതു വിഷയത്തെക്കുറിച്ചുമുള്ള ആധികാരികവിവരങ്ങള്‍ തിരഞ്ഞുതരുന്ന 'ഗൂഗിളും' 'വിക്കിപീഡിയ' യുമൊക്കെ ഇന്ന് കുട്ടികള്‍ക്കും ചിരപരിചിതമായിരിക്കുന്നു. അതേസമയം തെരച്ചിലാനായി ഇന്റര്‍നെറ്റില്‍ കയറുമ്പോള്‍ ചില കാര്യങ്ങള്‍ അറിയുന്നത് ഉപകാരപ്പെടും. ആദ്യമായി തെരച്ചിലിനായി ഉദ്ദേശിക്കുന്ന വിവരം പെട്ടെന്ന് ലഭിക്കുന്ന കീ വേര്‍ഡുകള്‍ തന്നെ നല്‍കണം.  

തെരച്ചിലിനായി നല്‍കുന്ന പദങ്ങളാണ് കീ വേര്‍ഡ്. ഇത്തരം കീ വേര്‍ഡ് ഉപയോഗിച്ചു നടത്തുന്ന തെരച്ചിലിനാണ് കീ വേര്‍ഡ് സേര്‍ച്ചിംഗ് എന്ന് പറയുന്നത്. തെരച്ചിലിലെ പ്രധാന ആശയങ്ങളാണ് സാധാരണ ഇത്തരത്തിലുള്ള കീവേര്‍ഡുകള്‍ പ്രതിനിധീകരിക്കുന്നത്. ശരിയായ കീ വേര്‍ഡ് അല്ല നല്‍കുന്നതെങ്കില്‍ അത് റിസല്‍ട്ടിനെ ബാധിക്കും.     

തെരച്ചിലിന് മുമ്പ് വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണയും അത് ചുരുക്കത്തില്‍ പറയാനുള്ള കഴിവും ഉണ്ടായിരിക്കണം. മിക്ക സേര്‍ച്ച് എന്‍ജിനുകള്‍ക്കും പൂര്‍ണമായ ചോദ്യത്തിന്റെ ആവശ്യമില്ല. തെരച്ചിലിനായി നല്‍കുന്ന കീ വേര്‍ഡുകള്‍ വിഷയം വ്യക്തമാക്കുന്നതായിരിക്കണം.

Get Newsletter

Advertisement

PREVIOUS Choice