Latest Updates

ഇന്റര്‍നെറ്റ് ലോകത്ത് പലവിധത്തിലുള്ള സേര്‍ച്ച് ടൂള്‍സുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും  ഉപയോക്താക്കള്‍ക്ക് ഏറെ പരിചിതവും അധികം ഉപയോഗിക്കപ്പെടുന്നതുമായ സേര്‍്ച്ച് ടൂള്‍ എന്ന ബഹുമതി ഗൂഗിളിന് തന്നെയാണ്. ഗൂഗിള്‍ എല്‍എല്‍സി വികസിപ്പിച്ചെടുത്ത ഒരു വെബ് സെര്‍ച്ച് എഞ്ചിനാണിത്.    

എല്ലാ പ്ലാറ്റ്‌ഫോമുകളിലുമുള്ള വേള്‍ഡ് വൈഡ് വെബില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന മാര്‍ക്കറ്റ് ഷെയറാണുള്ളത്. ഓരോ ദിവസവും 5.4 ബില്ല്യണ്‍ തിരയലുകള്‍ ഈ സേര്‍ച്ച് എന്‍ജിന്‍ വഴി നടക്കുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 70 ശതമാനത്തിലധികം പേരും ഉപയോഗിക്കുന്നത് ഗൂഗിള്‍ തന്നെയാണ്.   

വിവിധ വെബ് സെര്‍വറുകള്‍  വാഗ്ദാനം ചെയ്യുന്ന പൊതുവായി ലഭ്യമാകുന്ന വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുകയാണ് ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍ ചെയ്യുന്നത്.  ലാറി പേജ്, സെര്‍ജി ബ്രിന്‍, സ്‌കോട്ട് ഹസ്സന്‍ എന്നിവരാണ് 1997 ല്‍ ഇത് വികസിപ്പിച്ചെടുത്തത്. 2011 ജൂണില്‍  ടൈപ്പ് ചെയ്ത വാക്കുകള്‍ക്ക് പകരം ശബ്ദം ഉപയോഗിച്ച് തെരച്ചില്‍ സാധ്യമാക്കുന്ന Google voice search  ഉപയോക്താക്കള്‍ക്ക് മുന്നിലെത്തി. മെയ് 2012 ല്‍, യുഎസില്‍ Google ഒരു നോളജ് ഗ്രാഫ് സെമാന്റിക് സേര്‍ച്ച് ഫീച്ചര്‍ കൂടി  ഗൂഗിള്‍ അവതരിപ്പിച്ചു.

Get Newsletter

Advertisement

PREVIOUS Choice