Latest Updates

വിവാഹാഘോഷങ്ങള്‍ക്കിടെ നടക്കുന്ന രസകരമായ സംഭവങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹ ചടങ്ങുകള്‍ പല സ്ഥലങ്ങളിലും വ്യത്യസ്തമാണ്. പലതും മണിക്കൂറുകളും ദിവസങ്ങളും നീളുന്നതുമാണ്. അത്തരത്തില്‍ വളരെ നേരമുള്ള ഒരു വിവാഹ ചടങ്ങിനിടെ നേരം പോകാനായി വരനും വധുവും കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.  

ഇരുവരും തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഫ്രീ ഫയര്‍ ഗെയിം കളിക്കുന്ന വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. നിരഞ്ജന്‍ മോഹപത്ര എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഫോണിലെ ഗെയിമില്‍ മുഴുകിയിരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.

https://www.instagram.com/reel/CTlSGksFlvS/?utm_source=ig_embed&ig_rid=d28da182-9b8b-470d-a278-228178fdab73

Get Newsletter

Advertisement

PREVIOUS Choice