Latest Updates

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ലേ? വില്ലന്‍ കാപ്പിയോ അതിലടങ്ങിയ കഫൈനോ മാത്രമല്ല. കഫൈന്‍ അടങ്ങിയ പല ഭക്ഷ്യവസ്തുക്കളും നിങ്ങളുടെ ഉറക്കം കെടുത്തും. ഒളിഞ്ഞിരിക്കുന്ന ഈ കഫൈനുകളാണ് നിങ്ങളുടെ ഉറക്കത്തെ കെടുത്തുന്ന യഥാര്‍ത്ഥ വില്ലന്‍. അതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണം ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബദാം

രുചി വര്‍ദ്ധന വരുത്തിയ ബദാമുകള്‍ എല്ലാര്‍ക്കും ഇഷ്ടമാണ്. ഉറക്കത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ഉണ്ടാകാനായി സഹായിക്കുന്ന ഒന്നാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നത് നിങ്ങളുടെ സുഖനിദ്രയ്ക്ക് വളരെ നല്ലതാണ്.

ചെറിപ്പഴം

ഉറക്കം വരുത്താന്‍ മാത്രമല്ല ഏറെ നേരം ഉറങ്ങാനും ചെറിപ്പഴം സഹായിക്കും. അതിനാല്‍ ഉറക്കത്തിന് മുമ്പ് ചെറിപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്.

പഴം

പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിനാവശ്യമായ ഹോര്‍മോണുകളെ ഉണ്ടാക്കുന്നു. കാര്‍ബോഹൈഡ്രെറ്റില്‍ നിന്നുമാണ് 90 ശതമാനം കലോറിയും ഇവയ്ക്ക് ലഭിക്കുന്നത്. അതിനാല്‍ രാത്രി ഇവ കഴിച്ചിട്ട് കിടക്കുന്നത് ഉറക്കത്തിന് സഹായിക്കും.

തേന്‍

ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂണ്‍ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്. തേനില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ട്രൈംപ്‌റ്റോഫാന്‍ ഉറക്കത്തിന് സഹായിക്കും.

Get Newsletter

Advertisement

PREVIOUS Choice