Latest Updates

മലയാള സിനിമ ആദ്യമായി  ബോക്സോഫീസില്‍ 100 കോടി നേടിയ ചിത്രം പുലിമുരുകന്‍ പുറത്തിറങ്ങിയിട്ട് അഞ്ച് വര്‍ഷം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ കുറിപ്പ് പങ്കുവയ്ക്കുകയാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. 'മുരുകന്‍ ലോകം കീഴടക്കിയ ദിനം. നൂറുകോടി ക്ലബില്‍ രാജകീയമായി ഇടം നേടി പുലിമുരുകന്‍ മലയാള സിനിമയുടെ നാഴികക്കല്ലായി മാറി. ഈ ചരിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചുവെന്നതാണ് എനിക്ക് അഭിമാനം നല്‍കുന്ന കാര്യം. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി'. ടോമിച്ചന്‍ കുറിച്ചു.

2016 ഒക്ടോബര്‍ 7നാണ് പുലിമുരുകന്‍ റിലീസിനെത്തുന്നത്. മലയാളത്തില്‍ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍, വേഗത്തില്‍ ഇരുപത്തിയഞ്ചുകോടിയും അമ്പതുകോടിയും പിന്നിടുന്ന ചിത്രം, നൂറുകോടി ക്ലബ്ബിലിടം നേടുന്ന ആദ്യ മലയാളചിത്രം, യു.കെ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള ചിത്രം തുടങ്ങി പുലിമുരുകന്‍ സൃഷ്ടിച്ച നേട്ടങ്ങള്‍ അനവധിയാണ്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. കമാലിനി മുഖര്‍ജി, ജഗപതി ബാബു, ലാല്‍, വിനു മോഹന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടു. ഗോപി സുന്ദറായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം. 



 

Get Newsletter

Advertisement

PREVIOUS Choice