Latest Updates

   മീഡിയ മേഖലയില്‍ തങ്ങളുടെ നിയന്ത്രണം ഏകീകരിക്കാനുള്ള പുതിയ പദ്ധതികള്‍ വെളിപ്പെടുത്തി ചൈനീസ് സര്‍ക്കാര്‍. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ നയങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ചൈനയുടെ നാഷണല്‍ ഡെവലപ്മെന്റ് ആന്‍ഡ് റിഫോം കമ്മീഷന്‍, '2021 നെഗറ്റീവ് മാര്‍ക്കറ്റ് ആക്സസ് ലിസ്റ്റ്'' പുറത്തിറക്കി. , പൊതുമൂലധനമല്ലാത്തവര്‍ക്ക്  വാര്‍ത്താസ്ഥാപനത്തിലും വാര്‍ത്താ പ്രവര്‍ത്തനങ്ങൡും നിക്ഷേപം പാടില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

നിര്‍ദ്ദിഷ്ട നിരോധനത്തിന്റെ പരിധിയില്‍ വാര്‍ത്താ ഏജന്‍സികള്‍, പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ പ്രക്ഷേപകര്‍, ഓണ്‍ലൈന്‍ വാര്‍ത്തകള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദേശ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സ്വകാര്യ മൂലധനത്തിന് ഇടപെടാനാകില്ലെന്നും രേഖ നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ 20-ന് ചൈനയിലെ സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷന്‍ (സിഎസി) രാജ്യത്തെ വെബ്സൈറ്റുകള്‍ക്ക് പുനഃപ്രസിദ്ധീകരിക്കാന്‍ കഴിയുന്ന മീഡിയ ഔട്ട്ലെറ്റുകളുടെ ലിസ്റ്റ് അപ്ഡേറ്റുചെയ്തു, കൂടാതെ ഏറ്റവും പ്രമുഖ സാമ്പത്തിക മാധ്യമങ്ങളിലൊന്നായ കെയ്സിന്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിന് പേരുകേട്ട മാധ്യമമാണിത്.  ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അധികാരത്തില്‍ വന്നതിന് ശേഷം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ വര്‍ദ്ധിച്ചുവരുന്ന അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ സ്വതന്ത്ര മാധ്യമങ്ങളുടെ മുന്നിലായിരുന്നു കെയ്‌സിന്‍. .

Get Newsletter

Advertisement

PREVIOUS Choice