Latest Updates

കോവിഡ് പകര്‍ച്ചവ്യാധി നിരവധിപേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. വേണ്ടപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാന്‍ പോലും ഈ പകര്‍ച്ചവ്യാധി കാരണം സാധിക്കാറില്ല. അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു ഓസ്‌ട്രേലിയന്‍ കര്‍ഷകന്‍ നടത്തിയ കാര്യം ഇപ്പോള്‍ ലോകമെങ്ങും ശ്രദ്ധേയമായിരിക്കുകയാണ്. തന്റെ അമ്മായിയുടെ ശവസംസ്‌കാരത്തിന് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹം അര്‍പ്പിച്ച വ്യത്യസ്തമായ ആദരാഞ്ജലിയാണിപ്പോള്‍ ശ്രദ്ധനേടുന്നത്. തന്റെ കൃഷിയിടത്തില്‍ ഡസന്‍ കണക്കിന് ആടുകളെ ഹൃദയത്തിന്റെ ചിഹ്നത്തില്‍ നിരത്തിനിര്‍ത്തിയാണ് ആ കര്‍ഷകന്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.  

ഓസ്ട്രേലിയയിലെ ബെന്‍ ജാക്‌സണ്‍ എന്ന കര്‍ഷകനാണ് തന്റെ പ്രിയപ്പെട്ട ദേബി ആന്റിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി ഒരു വയലില്‍, ഹൃദയത്തിന്റെ ചിഹ്നത്തില്‍ ആടുകള്‍ മേയുന്നതിന്റെ ഡ്രോണ്‍ഷോട്ട് വീഡിയോ പങ്കുവച്ചത്. ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റിലെ ബ്രിസ്ബണ്‍ നഗരത്തില്‍ നടന്ന ദേബിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍, ലോക്ക്ഡൗണ്‍ കാരണം ബെന്‍ ജാക്‌സണ്‍ കഴിഞ്ഞിരുന്നില്ല.   

ബ്രിസ്ബണ്‍ നഗരത്തില്‍ നിന്നും 430 കിലോമീറ്റര്‍ അകലെയുള്ള ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റില്‍ ഉള്‍പ്പെടുന്ന ഗൈറ എന്ന പ്രദേശത്തായിരുന്നത് കൊണ്ടാണ് സംസ്ഥാന അതിര്‍ത്തി കടക്കാന്‍ ജാക്സണ് സാധിക്കാതിരുന്നത്. ''ഇത് ശരിയാക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തെങ്കിലും, അവസാന ഫലം നിങ്ങള്‍ ഈ കാണുന്നതാണ്.. ഇത് എന്റെ ഹൃദയത്തോട് ചേര്‍ന്നതാണ്,'' വീഡിയോ പങ്കുവച്ച് ജാക്സണ്‍ പറഞ്ഞു. ദൃശ്യങ്ങള്‍ ആദ്യം ബന്ധുക്കള്‍ക്കാണ് ജാക്സണ്‍ അയച്ചത്. ബന്ധുക്കള്‍, തിങ്കളാഴ്ച നടന്ന ദേബിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചു.  

https://twitter.com/guyrajack/status/1430294375548870656?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1430294375548870656%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Faustralian-farmer-pays-tribute-to-aunt-with-a-heart-made-of-sheep-2519119  

Get Newsletter

Advertisement

PREVIOUS Choice