Latest Updates

കേന്ദ്രമന്ത്രിസഭായോഗത്തിനെക്കുറിച്ചുള്ള വ്യാജ വീഡിയോയ്ക്ക് പിന്നില്‍ പാകിസ്ഥാനിലുള്ളവര്‍.
സിഖ് സമുദായത്തിന് എതിരായ' വിഷയമാണ് ക്യാബിനറ്റ് യോഗം ചര്‍ച്ച ചെയ്യുന്നതെന്ന വിധത്തിലുള്ളതായിരുന്നു വ്യാജ വീഡിയോ. ഇത്  പ്രചരിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന 46 പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ട്വിറ്റര്‍ ഹാന്‍ഡിലുകളെ ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞു. 


യഥാര്‍ത്ഥത്തില്‍, സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് 2021 ഡിസംബര്‍ 9 ന് നടന്ന ക്യാബിനറ്റ് കമ്മിറ്റി യോഗത്തിന്റെ വീഡിയോ ആയിരുന്നു പ്രസ്തുത വീഡിയോ. ഇതിന്റെ മോര്‍ഫ് ചെയ്ത ഭാഗങ്ങളാണ് ട്വിറ്ററില്‍ പങ്കിട്ടതെന്നാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

'വൈരാഗ്യം വളര്‍ത്താനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുമുള്ള ദുരുദ്ദ്യേശത്തോടെ, വീഡിയോ മോര്‍ഫ് ചെയ്യുകയും പുതിയ വോയ്സ് ഓവര്‍ സൂപ്പര്‍ഇമ്പോസ് ചെയ്യുകയും ചെയ്തു, ഈ കൂടിക്കാഴ്ച സിഖ് സമുദായത്തിന് എതിരാണെന്ന് കാണിക്കാനാണ് കുറ്റവാളികള്‍ ശ്രമിച്ചതെന്നും പൊലീസ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.  

ഈ വീഡിയോയുടെ പ്രചരണത്തിന് തുടക്കമിട്ട രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രാഥമികമായി തിരിച്ചറിഞ്ഞു. ഒരേ വീഡിയോയും ഒരേ ഹാഷ്ടാഗും ഉപയോഗിച്ച് ഒരേ വീഡിയോ ട്വീറ്റ് ചെയ്ത വിവിധ 46 അക്കൗണ്ടുകള്‍ പിന്നീട് വ്യക്തമായതായും പൊലീസ് വ്യക്തമാക്കി.

Get Newsletter

Advertisement

PREVIOUS Choice