Latest Updates

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഡ്രോണുകളുടെ ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രവ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. പുതിയ നിയമ പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്ട്രഷനും ആവശ്യമാണ്.  മാത്രമല്ല രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെന്ന് വ്യക്തമായിട്ട് ചട്ടത്തില്‍ പറയുന്നുണ്ട്.   

രജിസ്ട്രേഷന്‍ ലഭിക്കാനായി മുന്‍കൂര്‍ സുരക്ഷാപരിശോധന ആവശ്യമില്ല. ഡ്രോണ്‍ ഉപയോഗത്തിന് മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. മാത്രമല്ല ഈ വ്യവസ്ഥകള്‍ ഡ്രോണുകള്‍ വാടകയ്ക്ക് നല്‍കുമ്പോഴും കര്‍ശനമായി പാലിക്കണം.  

ചരക്ക് നീക്കത്തിന് ഡ്രോണുകള്‍ ഉപയോഗിക്കാം.  ഇതിനായി ഒരു പ്രത്യേക ഇടനാഴി സജ്ജമാക്കും.  ഏതാണ്ട് 500 കിലോവരെ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുമതി ഉണ്ടായിരിക്കും. എങ്കിലും മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണുകളില്‍ ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍, അപകടകരമായ വസ്തുക്കള്‍ എന്നിവ കൊണ്ട് പോകാന്‍ പാടില്ല. അതേസമയം ഡ്രോണ്‍ രജിസ്‌ട്രേഷന്റെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയും ഇതിനായുള്ള തുക കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice