Latest Updates

പതിനെട്ട് വയസ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വോട്ടവകാശം കിട്ടുന്നതുപോലെ പ്രധാനമാണ് പലര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുക എന്നത്. ഇതിനായി ഗ്രൈവിംഗ് സ്‌കൂളുകളില്‍ പോയി പരിശീലനം നേടി ടെസ്റ്റിനെത്തുമ്പോള്‍ കയ്യും കാലും വിറച്ച് ശരിയായി ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കുന്നവരും പേടി കൊണ്ട് ടെസ്റ്റിന് തന്നെ പോകാത്തവരും ധാരാളമുണ്ട്. പ്രായഭേദമില്ലാതെ ഒരു വിഭാഗം നേരിടുന്ന ഈ മാനസികപ്രശ്‌നത്തിന് പരിഹാരമാകുന്നു. നന്നായി ഡ്രെവ് ചെയ്യുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍  റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാനുള്ള അവസരം ലഭിക്കും.

അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററുകളാണ് ഇതിനായി ഒരുങ്ങുന്നത്. ഇവിടെ നിന്ന് പരിശീലനം നേടിയവര്‍ക്ക്് പരീക്ഷ പാസാവാതെ ലൈസന്‍സ് നല്‍കും. ചില പ്രത്യേക ചട്ടപ്രകാരമാണ് അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ജൂലൈ ഒന്നിന് ഈ ചട്ടങ്ങള്‍ നിലവില്‍ വരുമെന്നാണ് കേന്ദ്ര ഗതാഗതമന്ത്രാലയം അറിയിക്കുന്നത്. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണമെന്നതും മറ്റും ഈ ചട്ടങ്ങളില്‍ ഉള്‍പ്പെടും. 

അതത് മേഖലയ്ക്ക് അനുസൃതമായ പ്രത്യേക പരിശീലനമാണ് അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററുകള്‍ നല്‍കുന്നത്. 2019-ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പാണ് ഇത്തരം ട്രെയിനിങ് സെന്ററുകള്‍ സംബന്ധിച്ച ചട്ടമിറക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നത്. പൂര്‍ണമായും സര്‍ക്കാരിന് കീഴിലാണോ ഈ സെന്ററുകള്‍ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നതു സംബന്ധിച്ചൊന്നും വ്യക്തത നല്‍കിയിട്ടില്ല.

Get Newsletter

Advertisement

PREVIOUS Choice